കോട്ടയം നീണ്ടൂർ വേദഗിരിയിൽ കാർ റോഡിൽ നിന്ന് വീടിന് മുകളിലേക്ക് മറിഞ്ഞു; ഒന്നര വയസുള്ള കുട്ടിയടക്കമുള്ള യാത്രക്കാർ  രക്ഷപെട്ടത് തലനാരിഴയ്ക്ക്…..

കോട്ടയം നീണ്ടൂർ വേദഗിരിയിൽ കാർ റോഡിൽ നിന്ന് വീടിന് മുകളിലേക്ക് മറിഞ്ഞു; ഒന്നര വയസുള്ള കുട്ടിയടക്കമുള്ള യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്…..

സ്വന്തം ലേഖിക

കോട്ടയം: നീണ്ടൂർ വേദഗിരിയിൽ കാർ റോഡിൽ നിന്നു താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു.

ഒന്നര വയസുള്ള കുട്ടിയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാവിൽ ഷാജി, ഭാര്യ സജിനി, ഇവരുടെ ഒന്നര വയസുള്ള മകൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

വേദഗിരി റോഡിൽ വളവിൽ സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗത്താണ് കാർ വൈകുന്നേരം നാല് മണിയോടെ താഴ്ചയിലേക്ക് മറിഞ്ഞത്.
റോഡ് നിരപ്പിൽ താഴത്തെ വീടിന്റെ മുകളിലേക്കാണ് കാർ പതിച്ചത്.

അപകടത്തിൽ പെട്ടവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇവിടെ സംരക്ഷണഭിത്തി കെട്ടണമെന്ന് അതിരമ്പുഴ പഞ്ചായത്ത് നിരവധിതവണ പൊതുമരാമത്തിനോട് ആവശ്യപ്പെട്ടതാണ് വാർഡ് മെമ്പർ ജോജോ ആട്ടയിൽ പറഞ്ഞു.