play-sharp-fill
കോട്ടയം നാട്ടകത്ത് റസ്റ്റോറന്റിൽ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച സംഭവം ;  മുൻ ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം നാട്ടകത്ത് റസ്റ്റോറന്റിൽ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച സംഭവം ; മുൻ ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: നാട്ടകത്ത് റസ്റ്റോറന്റിൽ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. റസ്റ്റോറന്റിലെ മുൻ ജീവനക്കാരനായ തൃക്കൊടിത്താനം കോട്ടമുറി ഇരിപ്പിക്കൽ ശ്രീജു (25) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ നാട്ടകം ഭാഗത്തുള്ള SAP Inn എന്ന റസ്റ്റോറന്റിൽ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയും കൂടാതെ റസ്റ്റോറന്റിനോട്‌ ചേർന്നുള്ള മാടക്കടയിൽ കയറി പണവും ബോക്സിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബീഡിയും സിഗരറ്റും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും , ഇയാൾക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു. പോലീസിന്റെ പരിശോധനയിൽ മോഷ്ടാവ് കടയിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവുള്ള ആണെന്ന് മനസ്സിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മുൻജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ശ്രീജു തന്നെയാണെന്ന് മനസ്സിലാക്കിയത്. ഇയാളെ ചെട്ടിക്കുന്നത്തുള്ള വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടുന്നത് . പ്രതി ഈ റസ്റ്റോറന്റിൽ അഞ്ചു മാസം മുമ്പ് ജോലി ചെയ്തിരുന്നു.

ചിങ്ങവനം എസ്.എച്ച്. ഓ ജിജു ടി. ആർ, സി.പി.ഓ മാരായ സതീഷ്, സലമോൻ, തോമസ് സ്റ്റാൻലി,ലൂയിസ് പോള്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.