
കോട്ടയം: മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മദ്യനയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ താന്‍ എതിര്‍ത്തില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
സബ്ജക്‌ട് കമ്മിറ്റിയില്‍ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ താന്‍ അന്ന് തന്നെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും, അത് അന്നത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ നേരിട്ട് അറിയിച്ചിരുന്നതായും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഐടി ഹബ്ബുകളില്‍ ഉള്‍പ്പെടെ ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനത്തെയും ചൂതാട്ടം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തെയും അന്നും ഇന്നും താന്‍ ഒരുപോലെ എതിര്‍ക്കുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഈ വിഷയങ്ങളില്‍ വിയോജിപ്പില്ല എന്ന് കാട്ടി അന്ന് സബ്ജക്‌ട് കമ്മിറ്റി മിനിറ്റ്‌സ് തയ്യാറാക്കിയപ്പോഴാണ് താന്‍ നേരിട്ട് ഇടപെട്ട് വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യനയം ചര്‍ച്ച ചെയ്ത സബ്ജക്‌ട് കമ്മിറ്റിയില്‍ താന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ വ്യാപകമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഏതാണെന്ന് വ്യക്തമാണെന്നും, അന്നും ഇന്നും മദ്യനയത്തില്‍ തനിക്ക് ഒരേ നിലപാട് മാത്രമാണുള്ളതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






