play-sharp-fill
സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി യുവാവ് മരിച്ചു ; മരിച്ചത് കോട്ടയം സ്വദേശി രഞ്ജിത്ത് ബാബു

സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി യുവാവ് മരിച്ചു ; മരിച്ചത് കോട്ടയം സ്വദേശി രഞ്ജിത്ത് ബാബു

കോട്ടയം : ഗുജറാത്തിലെ സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി മരിച്ചു. കോട്ടയം സ്വദേശി രഞ്ജിത്ത് ബാബുവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

കോട്ടയത്തു നിന്ന് വ്യാഴാഴ്ച ഗുജറാത്തിലെത്തിയ രഞ്ജിത്ത് ബാബു സൂറത്തിലെ ഗാർമെന്റ് മാർക്കറ്റിന് സമീപത്തെ ടെസ് പലാഗോ എന്ന ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.


തുടർന്ന് സാധനം വാങ്ങാൻ പുറത്തേക്കിറങ്ങിയ രഞ്ജിത്ത് ലിഫ്റ്റിൽ കയറുകയും ഏഴാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടൽ അധികൃതർ പറയുന്നത് രഞ്ജിത്ത് ലിഫ്റ്റിലേക്ക് കയറാനായി പോയപ്പോൾ ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും പെട്ടന്ന് തന്നെ കയറുകയും ലിഫ്റ്റ് ഇല്ലാത്തതിനാൽ നേരെ താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ്.