നാടിന്റെ വികസനം അട്ടിമറിക്കുന്ന, വാർഷിക പദ്ധതി അംഗീകാരത്തിന് സമർപ്പിക്കാത്ത ഭരണകക്ഷിയെ ഒറ്റപ്പെടുത്തുക; കോട്ടയം ന​ഗരസഭയിൽ  ‌പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം രണ്ടാം ​ദിനത്തിലേക്ക് ; വീഡിയോ കാണാം

നാടിന്റെ വികസനം അട്ടിമറിക്കുന്ന, വാർഷിക പദ്ധതി അംഗീകാരത്തിന് സമർപ്പിക്കാത്ത ഭരണകക്ഷിയെ ഒറ്റപ്പെടുത്തുക; കോട്ടയം ന​ഗരസഭയിൽ ‌പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം രണ്ടാം ​ദിനത്തിലേക്ക് ; വീഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: ന​ഗരസഭയുടെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം രണ്ടാം ​ദിവസം. ന​ഗരസഭാ കവാടത്തിൽ പ്രതിപക്ഷ നേതാവ് ഷീജാ അനിലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

മാർച്ച് മാസത്തിൽ ജില്ലാ ആസൂത്രണ ബോർഡിന് മുൻപിൽ സമർപ്പിക്കേണ്ട 2023-24 ലെ വാർഷിക പദ്ധതി ഇതുവരേയും സമർപ്പിച്ചിട്ടില്ല, നഗരസഭയിലെ വികസന പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു.

വഴിവിളക്കുകൾ പുനർ നിർമ്മാണം നടക്കുന്നില്ല തുടങ്ങി സകല മേഖലകളിലും വികസനം മുടങ്ങി. നഗരസഭയിൽ സർവത്ര അഴിമതിയാണെന്നും പ്രതിപക്ഷം പറഞ്ഞു. ഇതിനെതിരെയാണ് എൽഡിഎഫ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ഇന്ന് സമരത്തിന്റെ രണ്ടാം ദിനമാണ്. പദ്ധതി സമർപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഷീജാ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന​ഗരസഭയിലെ ജനങ്ങളോടുള്ള വഞ്ചന അവസാനിപ്പിക്കുക, വാർഷിക പദ്ധതി അംഗീകാരത്തിന് സമർപ്പിക്കാത്ത കേരളത്തിലെ ഏക നഗരസഭയാണ് കോട്ടയം .
പദ്ധതിവിഹിതം പൂർണമായി നഷ്ടപ്പെടുത്തിയ ഭരണസമിതി രാജിവയ്ക്കുക,ചെയർപേഴ്സന്റെ ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ബാനറുകളുമായാണ് പ്രതിപക്ഷം സമരം നടത്തുന്നത്

സിപിഎം ജില്ലാ കമ്മിറ്റി അം​ഗം സി എൻ സത്യനേശൻ സമരം ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ: ഷീജാ അനിൽ എൽഡിഎഫ് നേതാക്കളായ എൻ.എൻ വിനോദ്, പി ഡി , സുരേഷ്, ഇ എൻ സരസമ്മാൾ സി.ആർ രഞ്ജിത്ത്,സിന്ധു ജയകുമാർ, ദീപാമോൾ, ഇ.എൻ മനോജ്, ജയിംസ് പുല്ലേപ്പറമ്പൻ എന്നിവർ സംസാരിച്ചു.