കോട്ടയം നഗരസഭ ആര് ഭരിക്കും: എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിലും യു.ഡി.എഫ് സ്ഥാനാർത്ഥി ബിൻസിയും മൽസരിക്കും; മൂന്നിലേറെ അംഗങ്ങൾ എത്തുക പി.പി.ഇ കിറ്റ് ധരിച്ച്

കോട്ടയം നഗരസഭ ആര് ഭരിക്കും: എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിലും യു.ഡി.എഫ് സ്ഥാനാർത്ഥി ബിൻസിയും മൽസരിക്കും; മൂന്നിലേറെ അംഗങ്ങൾ എത്തുക പി.പി.ഇ കിറ്റ് ധരിച്ച്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയിൽ ആരു ഭരണം നടത്തണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ തിങ്കളാഴ്ച നഗരസഭ ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടക്കും. ഇരു മുന്നണികൾക്കും തുല്യമായ വോട്ട് നിലയുള്ള നഗരസഭയിൽ ഭരണം പിടിക്കുന്നതിനു രണ്ടു മുന്നണികൾക്കും ഒരു പോലെ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഓരോ വോട്ടും അമൂല്യമാവും. 22 വീതം അംഗങ്ങളുടെ പിൻതുണയാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ഉള്ളത്.

21 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. യു.ഡി.എഫിന്റെ വിമതയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യൻ എന്ന സ്വതന്ത്ര അംഗമാണ് ഇപ്പോൾ യു.ഡി.എഫിനു പിൻതുണ നൽകിയിരിക്കുന്നത്. എൽ.ഡി.എഫിൽ നിന്നും നിലവിലെ നഗരസഭ അംഗം അഡ്വ.ഷീജ അനിലിന്റെ പേരാണ് ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. 52 അംഗ നഗരസഭയിൽ ബി.ജെ.പിയ്ക്ക് എട്ട് അംഗങ്ങളുണ്ട്. ഈ സ്ഥാനത്തേയ്ക്ക് ബി.ജെ.പിയും സ്ഥാനാർത്ഥിയെ നിർത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10 ന് നഗരസഭ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിൽ ഏറെ നിർണ്ണായകമാകുന്നത് ഓരോ അംഗത്തിന്റെയും വോട്ടാകും. ആദ്യമായി അംഗമായവരിൽ പലർക്കും വോട്ടെടുപ്പ് ബാലികേറാ മലയാകും. ഏതെങ്കിലും വിഭാഗത്തിൽ ഒരു അംഗത്തിന്റെ വോട്ട് അസാധുവായാൽ എതിർ വിഭാഗത്തിലെ സ്ഥാനാർത്ഥി വിജയിക്കുന്ന സ്ഥിതിയുണ്ടാകും. ഈ സാഹചര്യത്തിൽ ഇടതു മുന്നണി തങ്ങളുടെ 22 അംഗങ്ങൾക്കും വോട്ടെടുപ്പിൽ പരിശീലനം നൽകി.

ഞായറാഴ്ച സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോക് പോൾ നടത്തിയത്. ഇതിനിടെ ഇടതു മുന്നണിയിലെ രണ്ട് അംഗങ്ങൾ ക്വാറന്റയിനിലാണ്. ഇവർ പി.പി.ഇ കിറ്റ് ധരിച്ചാവും വോട്ട് ചെയ്യാനായി എത്തുക. യു.ഡി.എഫിലെ അംഗങ്ങളിൽ ഒരാൾക്കു കൊവിഡ് ആണെന്നു പ്രചാരണമുണ്ടെങ്കിലും ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് വോട്ടെടുപ്പോടെ മാത്രമേ ഇതു സംബന്ധിച്ചു ഇതു വ്യക്തമാകൂ.