കോട്ടയം മണർകാട് മാലത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; അമ്മ കുത്തേറ്റ് കിടക്കുന്നത് കണ്ടത് കളി കഴിഞ്ഞെത്തിയ മക്കൾ; കൊല നടത്തിയത് കറുകച്ചാലിൽ ഭാര്യമാരെ എക്സ്ചേഞ്ച്  ചെയ്ത കേസിലെ പ്രതി !

കോട്ടയം മണർകാട് മാലത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; അമ്മ കുത്തേറ്റ് കിടക്കുന്നത് കണ്ടത് കളി കഴിഞ്ഞെത്തിയ മക്കൾ; കൊല നടത്തിയത് കറുകച്ചാലിൽ ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്ത കേസിലെ പ്രതി !

സ്വന്തം ലേഖകൻ

കോട്ടയം : മണർകാട് മാലത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു .കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്. കൊല നടത്തിയത് കറുകച്ചാലിൽ ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്ത കേസിലെ പ്രതി .

ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മാലത്തെ വീട്ടിൽ വെച്ചാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം.
ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്.

തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ച് ഇവർ വാർഡ് മെമ്പറെ വിളിച്ചുപറഞ്ഞു, ഗുരുതരമായി പരിക്കേറ്റ യുവതിയെ മണർകാട് പോലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജൂബിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപെട്ടു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .

Tags :