നഗരസഭാ അധ്യക്ഷ വനിത;പ്രതിപക്ഷ നേതാവ് വനിത; ആകെയുള്ള അൻപത്തിരണ്ട് കൗൺസിലർമാരിൽ ഇരുപത്തിയേഴും വനിതകൾ; കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധൻ പെൺകുട്ടിയെ കടന്ന് പിടിച്ച തീയറ്റേർ റോഡും ജില്ലാ ആശുപത്രി കവാടവും കൂരിരുട്ടിൽ മുങ്ങിയിട്ട് മാസങ്ങൾ;സ്ത്രീകൾക്കും പെൺകുട്ടികൾക്കും പട്ടാപ്പകലും കോട്ടയം നഗരത്തിൽ വഴി നടക്കാനാവാത്ത അവസ്ഥ; വനിതാ ദിനം ആഘോഷിക്കുന്ന നഗരസഭാ കൗൺസിലർമാർ ആദ്യം വനിതകൾക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ
കോട്ടയം: നാടെങ്ങും വനിതാ ദിനം ആഘോഷിക്കുമ്പോൾ കോട്ടയം നഗരത്തിൽ വനിതകൾക്ക് സുരക്ഷ ഒരുക്കാൻ അധികാരപ്പെട്ടവർ തിരിഞ്ഞ് നോക്കുന്നില്ല. വനിതകൾക്കെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
പട്ടാപകൽപോലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.. വിരോധാഭാസമായി തോന്നുന്ന കാര്യം നഗരസഭയുടെ അധികാര കേന്ദ്രങ്ങളിൽ വനിതകളാണ് കൂടുതൽ സ്ഥാനങ്ങൾ വഹിക്കുന്നതെന്നതാണ്. എന്നിട്ടും സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ട മുൻ കരുതലുകളോ നടപടിക്രമങ്ങളോ എടുക്കാൻ സ്ത്രീകൾ അധികാരം കൈയ്യാളുന്ന കോട്ടയം നഗരസഭയ്ക്ക് കഴിയുന്നില്ല.
നഗരസഭാ അധ്യക്ഷ വനിത, പ്രതിപക്ഷ നേതാവ് വനിത, ആകെയുള്ള അൻപത്തിരണ്ട് കൗൺസിലർമാരിൽ ഇരുപത്തിയേഴും വനിതകൾ. എന്നിട്ടും വനിതകൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ നഗരസഭ പരാജയമാണെന്ന് പൊതുജനങ്ങൾ പറയേണ്ട അവസ്ഥയിലാണ് കോട്ടയം നഗരത്തിൻ്റെ പോക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് പട്ടാപ്പകൽ കെഎസ് ആർടിസിക്ക് സമീപം തീയറ്റർ റോഡിൽ സാമൂഹ്യ വിരുദ്ധൻ പെൺകുട്ടിയെ കടന്ന് പിടിച്ച സംഭവം അരങ്ങേറിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് ഇത്തരം നിരവധി സംഭവങ്ങളാണ് തീയറ്റർ റോഡിൽ ഉണ്ടായത്. പൊലീസിനെ കുറ്റം പറയുന്നവർ ക്രമസമാധാനപാലനം കൃത്യമായി നിർവ്വഹിക്കാനുള്ള സാഹചര്യങ്ങളും, സൗകര്യവും ഒരുക്കി നല്കേണ്ടതാണ്.
വനിതകൾക്ക് കൂടുതൽ സുരക്ഷ നഗരത്തിൽ ഉണ്ടാവണം. നഗരത്തിലെ പല ഭാഗങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിലും നഗരസഭ വേണ്ടത്ര ശ്രദ്ധ ചെലത്തുന്നില്ലായെന്നതിനും, പരാതികൾ കൃത്യമായി പരിഹരിക്കുന്നില്ലായെന്നതിനും നഗരത്തിലെ വഴിവിളക്കുകൾ സാക്ഷിയാണ്. തിരുനക്കര ബി എസ് എൻഎൽ ജംങ്ഷൻ, കോട്ടയം ജില്ലാ ആശുപത്രിയുടെ കവാടം, കുര്യൻ ഉതുപ്പ് റോഡ്, കെ എസ് ആർടിസി, തിയറ്റർ റോഡ്, തിരുനക്കര, തുടങ്ങിയ പ്രധാനപ്പെട്ട പോയിന്റുകളിലൊന്നും രാത്രിയിൽ വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ല. പൊതുജനങ്ങളും, വ്യാപാരികളും, പൊലീസും പല തവണ പരാതിപ്പെട്ടിട്ടും നഗരസഭാ അധികൃതർ കേട്ട ഭാവം നടിക്കാറില്ല