play-sharp-fill
കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ടാഴ്ച്ചക്കകം തുറക്കാൻ നടപടി യെടുക്കണമെന്ന്   കോട്ടയം നഗരസഭയോട് ഹൈക്കോടതി; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ്  പൊതുജനങ്ങൾക്കായി  തുറന്ന് കൊടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്; നടപടി  തേർഡ് ഐ ന്യൂസിൻ്റെ  ഹർജിയിൻമേൽ

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ടാഴ്ച്ചക്കകം തുറക്കാൻ നടപടി യെടുക്കണമെന്ന് കോട്ടയം നഗരസഭയോട് ഹൈക്കോടതി; ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്കാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്; നടപടി തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ

സ്വന്തം ലേഖകൻ
കോട്ടയം:കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ടാഴ്ച്ചക്കകം തുറക്കാൻ നടപടിയെടുക്കണമെന്ന് കോട്ടയം നഗരസഭയോട് ഹൈക്കോടതി

പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള ബുദ്ധിമുട്ടും സ്വകാര്യ പാർക്കിലെ അന്യായ ചാർജും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നല്കിയ ഹർജിയിലാണ് നടപടി.


പാർക്ക് തുറപ്പിക്കാനായി സഹായം തേടി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ തേർഡ് ഐ ന്യൂസിൻ്റെ സഹായം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് ആറ് വർഷമായി അടഞ്ഞ് കിടക്കുന്ന പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

സ്കൂളുകൾ അടച്ച സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലും പാർക്ക് അടിയന്തിരമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച്ച മുൻപ് നഗരസഭയ്ക്ക് ശ്രീകുമാർ കത്ത് നല്കിയിരുന്നു. അധികൃതർ കത്തിൻമേൽ ഉചിതമായ നടപടി സ്വീകരിക്കാഞ്ഞതിനേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

ന​ഗരസഭയുടെ അധീനതയിലുള്ള പാർക്ക് തുറന്ന് പ്രവർത്തിക്കാത്തതിന് പിന്നിൽ അധികൃതരും കോടിമതയിലുള്ളസ്വകാര്യ പാർക്കുകാരനുമായുള്ള ഒത്തുകളിയാണെന്ന് ആരോപണമുണ്ട്.

നാല് വർഷമായി അടഞ്ഞുകിടന്ന പാർക്ക് 2019 ഡിസംബർ 26നു നവീകരിച്ച് തുറന്നു പ്രവർത്തനമാരംഭിച്ചിരുന്നു.. 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും നഗരസഭാ വിഹിതവുമടക്കം 2.07 കോടി രൂപ മുടക്കിയാണു പാർക്ക് നവീകരിച്ചത്.

പിന്നീട് കോവിഡ് പടർന്ന് പിടിക്കുകയും തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നാലു മാസത്തേക്ക് അടച്ചിട്ട പാർക്ക് രണ്ട് വർഷമായിട്ടും ഇതുവരെ തുറന്ന് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല.

ഇതേ സമയം കോടിമതയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പാർക്ക് കൃത്യമായി തുറന്ന് പ്രവർത്തിക്കുകയും കോട്ടയംകാരെ കൊള്ളയടിക്കുകയുമാണ്. ഇതിൻ്റെ വിഹിതം നഗരസഭയിൽ പലരും കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം

ലക്ഷങ്ങൾ വില മതിക്കുന്ന ബഹുരൂപി ശിൽപങ്ങളടക്കം മുനിസിപ്പൽ പാർക്കിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.

പാർക്ക് തുറന്ന് പ്രവർത്തനമാരംഭിക്കുന്നതോടെ അവധിക്കാല സായാഹ്നങ്ങൾ കുറഞ്ഞ ചിലവിൽ ആഘോഷമാക്കാൻ സാധിക്കും.ശ്രീകുമാറിന് വേണ്ടി അഡ്വ. കെ.രാജേഷ് കണ്ണൻ ഹാജരായി.