നഗരം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം നല്കാൻ പണമില്ലാത്ത കോട്ടയം നഗരസഭ തിരുനക്കരയിൽ പത്ത് നില കെട്ടിടം പണിയാൻ ഒരുങ്ങുന്നു; ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കിലേക്ക് ; നഗരം ചീഞ്ഞ് നാറുമെന്നുറപ്പ്
കോട്ടയം: നഗരം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം നല്കാൻ പണമില്ലാത്ത നഗരസഭ തിരുനക്കരയിൽ പത്ത് നില കെട്ടിടം പണിയാനാണ് തയ്യാറെടുക്കുന്നത്. ഇതിനുള്ള പണം എവിടെയെന്ന് മാത്രം ചോദിക്കരുത്.
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ നഗരം ചീഞ്ഞ് നാറുമെന്നുറപ്പായി
കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ ശമ്പള വർദ്ധനവ് കുടിശ്ശിക അനുവദിച്ചു നൽകാത്തതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 19 വെള്ളിയാഴ്ച തൊഴിലാളികൾ പണിമുടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിശ്ശിക അനുവദിക്കുന്നതിൽ കാലതാമസം വരുത്തിയാൽ അനിശ്ചിതകാല പണിമുടക്ക് നടത്തുവാനും സന്നദ്ധ സമരസമിതി തീരുമാനിച്ചു .
നഗരത്തിലെ മാലിന്യമെടുത്ത് നഗരം വൃത്തിയാക്കുന്നതിനായി എറണാകുളത്തെ ഗ്രീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ മാലിന്യം കൊണ്ടുപോയ വകയിൽ 14 ലക്ഷം രൂപ കുടിശ്ശിക ഉണ്ടായിരുന്നതിനാലാണ് മുൻപ് മാസങ്ങളോളം മാലിന്യ നീക്കം നിലച്ചിരുന്നത്.
ഇതേതുടർന്ന് ആറ് മാസം മുൻപ് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ നല്കിയ ഹർജിയിൻ മേൽ രണ്ടാഴ്ചക്കകം മാലിന്യം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് നഗരത്തിലെ മാലിന്യം നീക്കിത്തുടങ്ങിയത്. എന്നാൽ ഇപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും മാലിന്യക്കൂമ്പാരം ആയിട്ടുണ്ട്.
സംയുക്ത സമര സമിതി യോഗത്തിൽ അഡ്വ ഷീജാ അനിൽ, എംപി സന്തോഷ് കുമാർ, ഫിലിപ്പ് ജോസഫ് , കുഞ്ഞ് ഇല്ലംപള്ളി , എം എ ഷാജി, പിസി ബിജു, ബിജു ഇമ്മാനുവൽ, ബൈജു മാറാട്ടുകുളം എന്നിവർ സംസാരിച്ചു