play-sharp-fill
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പത്ത് ഹോട്ടലുകളിൽ  പരിശോധന നടത്തിയ സംഘം   നാലിടത്തു നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; സംസ്ഥാനമൊട്ടുക്കും വ്യാപക റെയ്ഡുകൾ നടക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ കോട്ടയത്തെ ഹോട്ടലുകാർ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. പത്തു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നാലിടത്തു നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

പഴയ ചോറ്, ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, അച്ചാറുകൾ എന്നിവയാണ് ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ശുചിത്വം ഉറപ്പുവരുത്തണമമെന്നും അല്ലാത്തപക്ഷം കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പും നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആർ.ടി.സി കാന്റിൻ, ഹോട്ടൽ ഇംപീരിയൽ, ബസന്ത് ഹോട്ടൽ, ഹോട്ടൽ കോസി തുടങ്ങിയ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എബി കുന്നേൽപ്പറമ്പിൽ പറഞ്ഞു.

നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനുവിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി. പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് പി.ജി, ജീവൻ ലാൽ എന്നിവരാണ് റെയ്ഡ് നടത്തിയത്.