കോട്ടയം മൂലവട്ടത്ത് വയോധികൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷകരായി നാട്ടുകാരും അഗ്നിരക്ഷാ സേനയും

കോട്ടയം മൂലവട്ടത്ത് വയോധികൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷകരായി നാട്ടുകാരും അഗ്നിരക്ഷാ സേനയും

സ്വന്തം ലേഖകൻ

കോട്ടയം: മൂലവട്ടത്ത് വയോധികൻ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മൂലവട്ടം കുറുപ്പൻപടി കളരിക്കൽ വീട്ടിൽ ദേവസ്യ (88)യാണ് കൈഞരമ്പ് മുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

കുറുപ്പൻപടിയിലെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ് ഇദ്ദേഹം. വീടിനുള്ളിൽ ഇദ്ദേഹം കയറി കതകടയ്ക്കുകയും, കൈഞരമ്പ് മുറിയ്ക്കുകയുമായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടർന്ന്, അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു.

അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇദ്ദേഹം കൈഞരമ്പ് മുറിയ്ക്കാനുള്ള കാരണം എന്താണെന്നു ഇനിയും വ്യക്തമായിട്ടില്ല.