play-sharp-fill
കോട്ടയം പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി:കോട്ടയം – പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്

കോട്ടയം പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി:കോട്ടയം – പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്

സ്വന്തം ലേഖകൻ

കോട്ടയം: പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ കോട്ടയം പാത്താമൂട്ടത്ത് നിന്നും കാണാതായ പാത്താമുട്ടം രാമനിലയത്തിൽ കാർത്തികേയ ആർ.നാഥിനെ(18)യാണ് ചൊവ്വാഴ്ച കോട്ടയം – പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നും കണ്ടെത്തിയത്. ശോഭാ ബസ് ജീവനക്കാർ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, കുട്ടി പോയ വഴിയും കാര്യങ്ങളും അടക്കം ചിങ്ങവനം പൊലീസ് ചോദിച്ചറിഞ്ഞു. കോട്ടയത്തു നിന്നും നേരെ ആലുവയിലേയ്ക്കാണ് താൻ പോയതെന്നു കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആലുവയിൽ എത്തിയപ്പോൾ പനച്ചിക്കാട് സ്വദേശിയായ ഒരാളെ കണ്ടു മുട്ടി. തുടർന്ന്, ഇയാൾ നാട്ടിലേയ്ക്കു മടങ്ങിപ്പോകുന്നതിനായി ട്രെയിൻ ടിക്കറ്റ് എടുത്തു നൽകി.

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും വീട്ടിലേയ്ക്കു പോകുന്നതിനുള്ള ടിക്കറ്റ് നിരക്കിനുള്ള പണവും നൽകി. തുടർന്ന്, ഈ പണവുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ശോഭാ ബസിൽ കയറിയതും ജീവനക്കാർ കണ്ടതും.