പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”… കൈക്കൂലി കേസിൽ   അറസ്റ്റിലായിട്ടും കൂസലില്ലാതെ എൽസി;  പത്താംക്ലാസ് ജയിക്കാതെ പ്യൂണായി; അഭിമുഖമില്ലാതെ സ്ഥിരപ്പെട്ടു; പത്താംക്ലാസും പ്ലസ്ടുവും പാസായി ഡിഗ്രി നേടിയത് ജോലിക്കിടെ; ചട്ടം എല്ലാം മാറ്റി എഴുതി ജൂനിയറെ അസിസ്റ്റന്റുമാക്കി; എല്ലാം നടന്നത് ഇടതുപക്ഷത്തിന്റെ ഒത്താശയോടെ

പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”… കൈക്കൂലി കേസിൽ അറസ്റ്റിലായിട്ടും കൂസലില്ലാതെ എൽസി; പത്താംക്ലാസ് ജയിക്കാതെ പ്യൂണായി; അഭിമുഖമില്ലാതെ സ്ഥിരപ്പെട്ടു; പത്താംക്ലാസും പ്ലസ്ടുവും പാസായി ഡിഗ്രി നേടിയത് ജോലിക്കിടെ; ചട്ടം എല്ലാം മാറ്റി എഴുതി ജൂനിയറെ അസിസ്റ്റന്റുമാക്കി; എല്ലാം നടന്നത് ഇടതുപക്ഷത്തിന്റെ ഒത്താശയോടെ

സ്വന്തം ലേഖിക

കോട്ടയം: പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”…
കൈക്കൂലി കേസില്‍ അറസ്റ്റിലായ ശേഷം കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ബന്ധുക്കളും മകനും വാവിട്ട് കരഞ്ഞപ്പോഴും എല്‍സിക്ക് കൂസലില്ലായിരുന്നു.

വളരെ ആത്മധൈര്യത്തോടെയാണ് എൽസി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. ഇതിന് കാരണം അവരുടെ രാഷ്ട്രീയ സ്വാധീനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കോഴവാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത എം.ജി. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സി പത്താം ക്ലാസ് ജയിക്കാതെ പ്യൂണ്‍ ആയാണ് ജോലിയില്‍ കയറിയത്. എല്‍സിയെ നിയമിക്കാന്‍ ഇടത് സംഘടന ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിസിക്ക് ഇടത് സംഘടന നല്‍കിയ കത്ത് പുറത്തു വന്നിട്ടുണ്ട്.

പത്താം ക്ലാസ് ജയിക്കാത്ത എല്‍സി പ്യൂണ്‍ ആയാണ് ജോലിയില്‍ പ്രവേശിച്ചത്. കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. പിന്നീട് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചു. പ്ലസ്ടു പാസായി. എം ജിയില്‍ നിന്ന് ഡിഗ്രിയും നേടി.

ജോലിയിലിരിക്കെ നേടിയ ബിരുദത്തെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷിക്കും. രാഷ്ട്രീയത്തണലില്‍ വളര്‍ന്ന എല്‍സി പിന്നീട് എംജി സര്‍വ്വകലാശാലയിലെ പ്രധാനിയായി. കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. സജീവ പ്രവര്‍ത്തക പിടിയിലായെന്നറിഞ്ഞ് എം.ജി സര്‍വകലാശാല അസോസിയേഷന്‍ ഇവരെ പുറത്താക്കുകയും ചെയ്തു.

ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പില്‍ പ്യൂണായിരുന്ന എല്‍സിയെ 2010ല്‍ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തിയത് രാഷ്ട്രീയ സ്വാധീനത്തിലാണ്. പിന്നീടാണ് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചത്. അതിന് ശേഷം പ്ലസ് ടു പാസായി. എം.ജിയില്‍ നിന്ന് ഡിഗ്രിയും നേടി.

ഡിഗ്രി ലഭിച്ചതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2017 നവംബറില്‍ ഒഴിവുകള്‍ സൃഷ്ടിച്ചാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റായി എം.ബി.എ വിഭാഗത്തില്‍ നിയമിച്ചത്.

അസിസ്റ്റന്റ് തസ്തികയില്‍ അപ്പോഴുള്ള ഒഴിവുകളുടെ നാല് ശതമാനം നാല് വര്‍ഷത്തിലേറെ സര്‍വീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാര്‍ക്കായി മാറ്റിവയ്ക്കണമെന്ന് ചട്ടം. ഇതുപ്രകാരം ജൂനിയറായ എല്‍സിക്ക് നിയമനം നല്‍കാന്‍ കഴിഞ്ഞില്ല. ചട്ടം തിരുത്തി 2017ല്‍ എല്‍സിക്ക് നിയമനം ഉറപ്പാക്കുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമായിരുന്നു.

അറുപതിനായിരം രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ള എല്‍സിക്കെതിരെ മുന്‍പും കൈക്കൂലി പരാതി ഉയര്‍ന്നിട്ടുണ്ട്. അന്നും വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ബ്‌ളേഡും ചിട്ടിയും നടത്തുന്ന മറ്റൊരു യൂണിവേഴ്‌സിറ്റി ജീവനക്കാരനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിജിലന്‍സ് സംശയിക്കുന്നു.

അതിനിടെ എല്‍സിയും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പണം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ അടക്കം സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തും.