ജനങ്ങൾ  കോവിഡിൽ നട്ടം തിരിയുമ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ കടും വെട്ട്; മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തുന്നതിന് കൈക്കൂലി വാങ്ങിയ  ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ ; ഒന്നേകാൽ ലക്ഷത്തിന്റെ ഇടപാട് ബാങ്ക് വഴി

ജനങ്ങൾ കോവിഡിൽ നട്ടം തിരിയുമ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ കടും വെട്ട്; മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ ; ഒന്നേകാൽ ലക്ഷത്തിന്റെ ഇടപാട് ബാങ്ക് വഴി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ മാർക്ക് ലിസ്റ്റിൽ തിരുത്തൽ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോ​ഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോ​ഗസ്ഥയായ ആർപ്പുക്കര സ്വദേശി എൽസി സി ജെ ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം ബി എ എവിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് തിരുത്തുന്നതിന് വേണ്ടി മുപ്പതിനായിരം ആവശ്യപ്പെടുകയും അതിൽ പതിനയ്യായിരം രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്.

ഇതേ ആവശ്യത്തിന് ഈ വിദ്യാർത്ഥി ഒരാഴ്ച മുൻപ് ഒന്നേകാൽ ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും വിദ്യാർത്ഥിയുടെ മൊഴിയുണ്ട്.

ഡി വൈ എസ് പി എകെ വിശ്വനാഥൻ, ഇൻസ്പെക്ട്രർമാരായ ജയകുമാർ, സജു എസ് ദാസ്, എസ് നിസാം , സബ് ഇൻസ്പെക്ട്രർമാരായ ഗോപകുമാർ,സുരേഷ്കുമാർ, അനിൽകുമാർ, സന്തോഷ്, എഎസ് ഐ സ്റ്റാൻലി തോമസ്, ടിജു, ബിനു,സാബു, വിജിലൻസ് പൊലീസ് ഉദ്യോ​ഗസ്ഥരായ അരുൺചന്ദ്, മനേജ് വി എസ്, രഞ്ജിത്ത്, വനിതാ സിവിൽ പൊലീസ് ഓഫസർ രഞ്ജിനി എന്നിവരാണ് പ്രതിയെ പടികൂടിയത്.