കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പുരോഗിയുടെ ഭാര്യയുടെ സ്വർണവും പണവും മോഷ്ടിച്ചു; തൃക്കൊടിത്താനം സ്വദേശി ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം അയര്‍ക്കാട്ടുവയൽ ഭാഗത്ത് കിടങ്ങാപ്പറമ്പിൽ വീട്ടിൽ ഷാജി മകൻ ഷിജിൻ (32) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ ഇന്ന് വെളുപ്പിനെ രണ്ടു മണിയോടുകൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ഭാര്യയുടെ സ്വർണ്ണ വളയും, സ്വർണ്ണ മോതിരവും, രൂപയും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മെഡിക്കൽ കോളേജ് പരിസരത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ എസ്.ഐ വിദ്യ വി, നസീർ വി.എച്ച്, എ.എസ്.ഐ ബസന്ത് ഒ.ആർ, സി.പി.ഓ ജോജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.