കോട്ടയം മെഡിക്കൽ കോളേജിൽ    രോഗിയുടെയും കൂട്ടിരിപ്പുകാരൻ്റെയും പണവും മൊബൈലും മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെയും കൂട്ടിരിപ്പുകാരൻ്റെയും പണവും മൊബൈലും മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലും പരിസരത്തും സ്ഥിരമായി രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പണവും മൊബൈലും മറ്റും മോഷ്ടിക്കുന്ന പ്രതി പൊലീസ് പിടിയിൽ.

കോട്ടയം ജില്ലയിലെ തലയാഴം വില്ലേജ് പുത്തൻപാലം മൂലക്കരി ഭാഗത്ത് വടക്കേവഞ്ചിപുരയ്ക്കൽ വീട്ടിൽ പ്രകാശൻ മകൻ പ്രജീഷ് (24) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാവിലെ 8.15 ഓടെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപമുളള വിശ്രമ മുറിയിൽ വച്ച് തീപ്പൊളളലേറ്റ് ചികിത്സയ്ക്കെത്തിയ അടൂർ സ്വദേശിനിയുടെ ഭർത്താവിന്റെ 9,000 രൂപ വില വരുന്ന മൊബൈലും മറ്റൊരു രോഗിയുടെ 2,900 രൂപയും പ്രതി മോഷ്ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group