കോട്ടയം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ വൻ കൈക്കൂലി; ഹെർണിയ ഓപ്പറേഷനെത്തിയ യുവാവിനോട് 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഡോക്ടർ; തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് സ്ഥലം മാറിയെത്തിയ ഡോക്ടർ കൈക്കൂലിയുടെ ആശാൻ; അഴിമതി അരങ്ങ് വാഴുന്ന കോട്ടയം മെഡിക്കൽ കോളേജ്
സ്വന്തം ലേഖകൻ
കോട്ടയം : മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കൈക്കൂലി കൊടുത്താലേ ചികിൽസ കിട്ടു എന്ന അവസ്ഥയാണ്. ഹെർണിയ ഓപ്പറേഷന് ചെന്ന രോഗിയോട് ഡോക്ടർ ചോദിച്ചത് 20000 രൂപ കൈക്കൂലിയാണ്. സർജറി വിഭാഗത്തിൽ വ്യാപക കൈക്കൂലി വാങ്ങുന്നതായി മുൻപ് തന്നെ ആരോപണമുയർന്നിരുന്നു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് സ്ഥലം മാറി വന്ന ഡോക്ടർ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിൽ വിദഗ്ധനാണ്
സ്വകാര്യ ആശുപത്രികളിൽ അറുപതിനായിരം രൂപവരെ ഈടാക്കുന്ന ഹെർണിയയുടെ സർജറിക്കാണ് പൂർണ്ണമായും ചികിൽസ സൗജന്യമായി നല്കണമെന്നിരിക്കേ ഇരുപതിനായിരം രൂപ കൈക്കൂലി വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില പ്രധാന സർജറികൾക്ക് എഴുപത്തയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങുന്നതായും പരാതിയുണ്ട്. ഹെർണിയ ഓപ്പറേഷന് വന്ന രോഗി സഹിക്കെട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകിയപ്പോഴാണ് കൈക്കൂലി ‘ഓപ്പറേഷൻ’ വെളിയിൽ വന്നത്.
പരാതി എത്തിയതോടെ അധികൃതർ ഇടപ്പെട്ട് രോഗിയുടെ സർജറിക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇത്തരത്തിൽ പല രോഗികളോടും കൈക്കൂലി വാങ്ങുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ കൈക്കൂലി വാങ്ങാതെ സർജറിയുൾപ്പടെ ചെയ്തും രോഗികൾക്ക് കൃത്യമായ സേവനം ചെയ്ത് കൊടുക്കുന്നതുമായ നിരവധി ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലുണ്ട്.