play-sharp-fill
രോഗികളോടും കൂട്ടിരുപ്പുകാരോടും മോശം പെരുമാറ്റം; കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡ്, ഹൃദയ ശസ്ത്രക്രിയ വിഭാഗങ്ങളിലെ എച്ച്‌ഡിഎസ് ജീവനക്കാര്‍ക്കെതിരേ പരാതി

രോഗികളോടും കൂട്ടിരുപ്പുകാരോടും മോശം പെരുമാറ്റം; കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡ്, ഹൃദയ ശസ്ത്രക്രിയ വിഭാഗങ്ങളിലെ എച്ച്‌ഡിഎസ് ജീവനക്കാര്‍ക്കെതിരേ പരാതി

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും പുതിയ ബാച്ചില്‍പ്പെട്ട ചില എച്ച്‌ഡിഎസ് ജീവക്കാര്‍ മോശമായി പെരുമാറുന്നതായി പരാതി.

പ്രധാനമായും കാന്‍സര്‍ വാര്‍ഡ്, ഹൃദയ ശസ്ത്രക്രീയ വിഭാഗങ്ങളിലെ എച്ച്‌ഡിഎസ് ജീവനക്കാര്‍ക്കെതിരെയാണ് പരാതികള്‍ വര്‍ധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ സര്‍ക്കാര്‍ ജീവനക്കാരോടും ഇക്കൂട്ടര്‍ മോശമായ ഇടപെടലുകള്‍ നടത്താറുണ്ടെന്ന പരാതി നിലനില്‍ക്കവേയാണ് രോഗികളുടെയും അവരുടെ കൂടെയെത്തുന്നവരുടെയും രേഖാമൂലമുള്ള പരാതികള്‍ സൂപ്രണ്ടിനു ലഭിക്കുന്നത്. ‌

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നും മറ്റു വിവിധ ഏജന്‍സികളില്‍ നിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്ന സെക‌്ഷന്‍, രജിസ്ട്രേഷന്‍ കൗണ്ടര്‍, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവിടങ്ങളിലെ ചിലരുടെ മോശം പെരുമാറ്റമാണു പരാതികള്‍ക്കു കാരണം.