play-sharp-fill
സ്കാനിംഗ് റൂമിലേക്ക് കൊണ്ടുപോകുന്ന വഴിയിലുള്ള ഗ്ലാസ് ഡോർ സെക്യൂരിറ്റി ജീവനക്കാരി പൂട്ടി സ്ഥലം വിട്ടു; സ്കാനിംഗ് നടത്തി ചികിത്സ നല്‍കാൻ വൈകിയതിനേ തുടർന്ന് രോഗി മരിച്ചു; ഗുരുതര വീഴ്ച ഉണ്ടായത് കോട്ടയം മെഡിക്കൽ കോളേജിൽ

സ്കാനിംഗ് റൂമിലേക്ക് കൊണ്ടുപോകുന്ന വഴിയിലുള്ള ഗ്ലാസ് ഡോർ സെക്യൂരിറ്റി ജീവനക്കാരി പൂട്ടി സ്ഥലം വിട്ടു; സ്കാനിംഗ് നടത്തി ചികിത്സ നല്‍കാൻ വൈകിയതിനേ തുടർന്ന് രോഗി മരിച്ചു; ഗുരുതര വീഴ്ച ഉണ്ടായത് കോട്ടയം മെഡിക്കൽ കോളേജിൽ

ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിക്ക് യഥാസമയം എംആർഐ സ്കാനിംഗ് നടത്തി
ചികിത്സ നൽകാൻ വൈകിയതിനെത്തുടർന്ന് രോഗി മരിച്ചു.
കിടങ്ങൂർ സ്വദേശി ആന്‍റണി (43)യാണ് മരിച്ചത്,

സ്കാനിംഗ് റൂമിലേക്ക് എത്തിച്ച ആൻറണിക്ക്
സ്കാനിങ് റൂമിൽ വച്ച് അവശത അനുഭവപ്പെടുകയും തുടർന്ന് അടിയന്തര ചികിത്സ നൽകാനായി കാഷ്വാലിറ്റിയിലേക്ക് തിരികെ കൊണ്ടുപോവുകയുമായിരുന്നു. എന്നാൽ കാഷ്വാലിറ്റിയിലേക്ക് വന്നപ്പോൾ തുറന്നു കിടന്നിരുന്ന ഗ്ലാസ് വാതിൽ തിരികെ പോകുമ്പോൾ അടച്ചുപൂട്ടി സെക്യൂരിറ്റി ജീവനക്കാരി സ്ഥലം വിട്ടതാണ് യഥാസമയം ചികിത്സ
നല്‍കാൻ വൈകിയത്. ഇതേ തുടർന്ന് അടിയന്തര ചികിത്സ നൽകാൻ കഴിയാതെയാണ് രോഗി മരിച്ചത്.

അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലെ സിഎല്‍ ഫോർ എന്ന വാർഡില്‍ കഴിയുകയായിരുന്നു ആന്‍റണി. വിദഗ്ധചികിത്സയ്ക്കായി ഡോക്ടർ എംആർഐ സ്കാനിംഗിനു കുറിച്ചുകൊടുത്തു. നാലാം നിലയില്‍നിന്ന് ഗ്രൗണ്ട് ഫ്ലോറിലെ സ്കാനിംഗ് സെന്‍ററില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ക്ക് അവശത അനുഭവപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര ചികിത്സ നൽകുന്നതിനായി രോഗിയുമായി കാഷ്വാലിറ്റിയിലേക്ക് തിരികെ വരുമ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. വാതിലിൽ പലതവണ
മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നപ്പോള്‍ രോഗിയെ അത്യാഹിത വിഭാഗത്തിന്‍റെ മുൻവശത്തെ റോഡ് വഴി കഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും രോഗി മരണപ്പെട്ടു.

അത്യാഹിത വിഭാഗത്തിന്‍റെ ഉള്ളില്‍ പ്രവർത്തിക്കുന്ന ഗ്ലാസ് ഡോർ തുറന്നിട്ടെങ്കില്‍ മാത്രമേ മുകളിലത്തെ നിലകളിലെ വാർഡുകളില്‍ കഴിയുന്ന രോഗികളെ വിവിധ സ്കാനിംഗ്, എക്സറേ എന്നിവ എടുക്കുന്നതിന് താഴെ (ഗ്രൗണ്ട് ഫ്ലോറില്‍) കൊണ്ടുവരാൻ കഴിയൂ. രാത്രി 1.30 വരെ ഇവിടെ സെക്യൂരിറ്റി ഉണ്ടാകുന്ന പതിവുണ്ട്.

ഗ്ലാസ് ഡോർ തുറന്നിടുകയോ മുഴുവൻ സമയവും സെക്യൂരിറ്റിയെ നിയോഗിക്കുകയോ ചെയ്യണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം. സെക്യൂരിറ്റി ജീവനക്കാരുടെയും മെഡിക്കൽ കോളേജ് അധികൃതരുടെയും അനാസ്ഥ കൊണ്ട് ഒരു ജീവൻ കൂടി നഷ്ടമായിരിക്കുകയാണ്.