ഒന്നര മാസം ജോലി ചെയ്തിട്ട് ഒരു മാസത്തെ ശമ്പളം പോലും കിട്ടിയില്ല; പരാതിയുമായി കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യ ഇൻഷുറൻസ് വിഭാഗവും ഡാറ്റാ എൻട്രി ജീവനക്കാരും; കാസ്പ് ജീവനക്കാരെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിലും ജില്ലാ മിഷൻ വഴി താൽക്കാലിക വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ജീവനക്കാർക്കും ഒക്ടോബർ മാസത്തെ ശബളം ഇതുവരെ ലഭിച്ചില്ല.
15 ന് നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇന്ന് 5 മണി കഴിഞ്ഞിട്ടും ശബളം അക്കൗണ്ടിൽ കയറിയിട്ടില്ലന്ന് ജീവനക്കാർ പറഞ്ഞു. ഒന്നര മാസം ജോലി ചെയ്തിട്ട് ഒരു മാസത്തെ ശമ്പളം പോലും നൽകാൻ അധികൃതർക്ക് കഴിയുന്നില്ല.
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്കും ഇൻഷുറൻസ് ആനൂകൂല്യം കൃത്യമായി ലഭിക്കുന്നില്ല. വിവരാവകാശ നിയമ പ്രകാരം ഇൻഷുറൻസ് നൽകുന്നുണ്ട് എന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിലെ അധികൃതർക്ക് പ്രത്യേക താല്പര്യമുളള ചില ജീവനക്കാർക്ക് ശബള വർദ്ധനവിലൂടെ മുപ്പതു ലക്ഷം രൂപ അധിക ബാധ്യത ഉണ്ടാക്കി വച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസ്പ് ജീവനക്കാരെ എൻഎച്എം വിഭാഗത്തിലേയും വികസന സമിതിയിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവും ഇതിനിടെ നിലനിൽക്കുന്നുണ്ട്.ഈ ഉദ്യോഗസ്ഥർക്കെതിരെ ആരോ ജില്ലാ കളക്ടർക്ക് പരാതി അയച്ചിട്ടുണ്ടെന്ന പേരിലാണ് ചിലരെ പ്രത്യേകം തിരഞ്ഞ് പിടിച്ച് മാനസികമായി പീഢിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.