play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിലെ ആർ.ടി.പി.സി. ആർ മെഷീൻ തകരാറിലായിട്ട് ദിവസങ്ങൾ; നന്നാക്കാൻ തയ്യാറാകാതെ അധികൃതർ; സ്വകാര്യ ലാബുകളെ സഹായിക്കാനെന്ന് ആരോപണം

കോട്ടയം മെഡിക്കൽ കോളേജിലെ ആർ.ടി.പി.സി. ആർ മെഷീൻ തകരാറിലായിട്ട് ദിവസങ്ങൾ; നന്നാക്കാൻ തയ്യാറാകാതെ അധികൃതർ; സ്വകാര്യ ലാബുകളെ സഹായിക്കാനെന്ന് ആരോപണം

സ്വന്തം ലേഖകൻ
ഗാ​ന്ധി​ന​ഗ​ര്‍: കോട്ടയം മെഡിക്കൽ കോളേജിലെ ആർ.ടി.പി.സി. ആർ മെഷീൻ തകരാറിലായിട്ട് ദിവസങ്ങളായി. കോവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോഴും മെഷീന്റെ കേടുപാട് പരിഹരിക്കാൻ അധികൃതർ കാണിക്കുന്ന അലസമനോഭാവം സ്വകാര്യ ലാബുകളെ സഹായിക്കാനെന്ന ആരോപണവും ഉയരുന്നുണ്ട്.

മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തോ​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന യ​ഥാ​സ​മ​യം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ രോ​ഗി​ക​ള്‍ വ​ല​യു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗം മ​ഞ്ഞ സോ​ണി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സാമ്പി​ള്‍ ശേ​ഖ​രി​ച്ച്‌ അ​ഞ്ചാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് സെ​ന്‍റ​റി​ല്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വാ​ര്‍​ഡി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യോ, ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യോ ചെ​യ്യു​ക​യു​ള്ളൂ. ഇ​തി​ന് ക​ഴി​യാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ള്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.


വി​ഷ​യം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടെ​ന്നും രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group