കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാൾ പിടിയിൽ ; ചങ്ങനാശേരി പെരുന്ന സ്വദേശിയെയാണ് ഗാന്ധിനഗർ പൊലീസ് അ‌റസ്റ്റ് ചെയ്തത്; വാഹനം റിവേഴ്സ് എടുക്കുന്നതിനിടെ മറ്റൊരു വാഹനത്തിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ.

ചങ്ങനാശ്ശേരി പെരുന്ന വലിയ ഭാഗത്ത് വീട്ടിൽ കനി പി. എ യുടെ മകൻ മുഹമ്മദ് റാഫി (52) യെ യാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം റിവേഴ്സ് എടുക്കുന്നതിനിടയിൽ സമീപത്തെ വാഹനത്തിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group