play-sharp-fill
കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോളേജിൽ ​​ര​​ണ്ടാ​​മ​​ത് ക​​ര​​ള്‍ മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​ക്ക് വി​​ധേ​​യ​​മാ​​യ രോഗിയെയും ദാതാവിനെയും വെന്‍റിലേറ്ററില്‍നിന്ന്  മാറ്റി

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോളേജിൽ ​​ര​​ണ്ടാ​​മ​​ത് ക​​ര​​ള്‍ മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​ക്ക് വി​​ധേ​​യ​​മാ​​യ രോഗിയെയും ദാതാവിനെയും വെന്‍റിലേറ്ററില്‍നിന്ന് മാറ്റി

സ്വന്തം ലേഖകൻ
ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ര​​ണ്ടാ​​മ​​ത് ക​​ര​​ള്‍ മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​യ്​​ക്കു വി​​ധേ​​യ​​മാ​​യ രോ​​ഗി​​യെ​​യും ക​​ര​​ള്‍ ദാ​​നം ചെ​​യ്ത സ​​ഹോ​​ദ​​രി​​യെ​​യും വെ​​ന്‍റി​​ലേ​​റ്റ​​റി​​ല്‍​​നി​​ന്നു മാ​​റ്റി.

വൈ​​ക്കം ബ്ര​​ഹ്മ​​മം​​ഗ​​ലം പു​​തു​​വേ​​ലി​​ല്‍ ര​​ണ​​ദീ​​പാ​​ണ് (43) ശ​​സ്ത്ര​​ക്രി​​യ​യ്​​ക്കു വി​​ധേ​​യ​​മാ​​യ​​ത്. സ​​ഹോ​​ദ​​രി ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് ആ​​റാം വാ​​ര്‍​​ഡ് ആ​​ശാ വ​​ര്‍​​ക്ക​​റും ചെ​​ന്പ് പ​​ന​​ങ്ങാ​​വ് പ​​റ​​വ​​നാ​​ട്ട് ചി​​റ​​യി​​ല്‍ അ​​നി​​ല്‍ കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യു​​മാ​​യ ആ​​ര്‍. ദീ​​പ്തി (40)യാ​​ണ് ക​​ര​​ള്‍ ദാ​​നം ചെ​​യ്ത​​ത്.


ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​വി​​ലെ ആ​​റി​​ന് ആ​​രം​​ഭി​​ച്ച ശ​​സ്ത്ര​​ക്രി​​യ രാ​​ത്രി 11നു ​​ശേ​​ഷ​​മാ​​യി​​രു​​ന്നു പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച​​ത്.മെഡിക്കല്‍ കോളജ് ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണദീപ് ലിവര്‍ സിറോസിസ് ബാധിതനായി ഏറെ നാളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണദീപിന്റെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതു മൂലമാണ് ശസ്ത്രക്രിയ വൈകിയത്. രണദീപിന്റ ഭാര്യ ഷീബയുടെ ഗ്രൂപ്പ് ചേരില്ല. ഇതോടയാണ് സഹോദരി കരള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ശസ്ത്രക്രിയ. അമൃത ആശുപത്രിയിലെ ഡോ. എസ്.സുധീന്ദ്രന്‍, ഡോ. ദിനേഷ് ബാലകൃഷ്ണന്‍, ഡോ. രേഖ വര്‍ഗീസ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി ശസ്ത്രക്രിയയില്‍ പങ്കാളികളായി.

നഴ്‌സുമാരായ സുമിത, മായ, മാത്യു, അനുമോള്‍, ആതിര, ടിന്റു, ഹസ്‌ന, ജീമോള്‍, ദിവ്യ പീറ്റര്‍, അറ്റന്‍ഡര്‍മാരായ സാബു, സുനിത, സുധ, ബീന എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ചൂ​​ടു​​വെ​​ള്ളം കൊ​​ടു​​ത്ത ശേ​​ഷ​​മാ​​ണ് വെ​​ന്‍റി​​ലേ​​റ്റ​​റി​​ല്‍​​നി​​ന്നു മാ​​റ്റി​​യ​​ത്.

ഒ​​രു വ​​ര്‍​​ഷം മു​​ന്പാ​​ണ് ര​​ണ​​ദീ​​പ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഗാ​സ്ട്രോ എ​​ന്‍​​ട്രോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ത്സ​തേ​​ടി​​യെ​​ത്തി​​യ​​ത്.ര​​ക്ത ഗ്രൂ​​പ്പ് ഒ ​​നെ​​ഗ​​റ്റീ​​വ് ആ​​യ​​തി​​നാ​​ല്‍ താ​​മ​​സം നേ​​രി​​ട്ടു. ഹൈ​​ക്കോ​​ട​​തി​​യി​​ലെ ഗ​​വ​. പ്ലീ​​ഡ​​റാ​​യ ഭാ​​ര്യ ഷീ​​ബ​​യു​​ടെ ഗ്രൂ​​പ്പ് ചേ​​രാ​​തി​​രു​​ന്ന​​തി​​നാ​​ലാ​​ണ് സ​​ഹോ​​ദ​​രി​​യു​​ടെ ക​​ര​​ള്‍ സ്വീ​​ക​​രി​​ക്കേ​​ണ്ടി വ​​ന്ന​​ത്.