play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ബന്ധുവിനെ കൊണ്ട് അമിതവിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിപ്പിച്ച്  ഡോക്ടർ കമ്മീഷടിച്ചസംഭവം: പണം തിരികെ നൽകി തടിയൂരാൻ അധികൃതർ

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ബന്ധുവിനെ കൊണ്ട് അമിതവിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിപ്പിച്ച് ഡോക്ടർ കമ്മീഷടിച്ചസംഭവം: പണം തിരികെ നൽകി തടിയൂരാൻ അധികൃതർ


സ്വന്തം ലേഖകൻ

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: ശ​​​​സ്ത്ര​​​​ക്രി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​യ വി​​​​ല​​​​യ്ക്കു രോ​​​​ഗി​​​​ക്ക് ന​​​​ൽ​​​​കാ​​​​ൻ ക​​​​മ്പ​​​​നി ഏ​​​​ജ​​​​ൻറി​​​​നു വേ​​​​ണ്ടി ഇ​​​​ട​​​​നി​​​​ല​​​​നി​​​​ന്ന മൂ​​​​ന്ന് ജൂ​​​​നിയ​​​​ർ ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ കു​​​​റ്റം സമ്മതിച്ചെ​​​​ന്നു സൂ​​​​ച​​​​ന.കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​​സ്ഥി​​​​രോ​​​​ഗ വി​​​​ഭാ​​​​ഗം മൂ​​​​ന്നാം യൂ​​​​ണി​​​​റ്റി​​​​ലെ മൂ​​​​ന്നു ജൂ​​​​​നി​​​യ​​​​ർ ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ആ​​​​ർ​​​​എം​​​​ഒ ഡോ. ​​​​ആ​​​​ർ.​​​​പി. ര​​​​ഞ്ചി​​​​ൻ, ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ര​​​​തീ​​​​ഷ് കു​​​​മാ​​​​ർ, ഫോ​​​​റ​​​​ൻ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​ടി. ദീ​​​​പു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ സ​​​​മി​​​​തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.
ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​​സ്ഥി​​​​രോ​​​​ഗ​​​​ വിഭാ​ഗത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. കു​​​​മ​​​​ര​​​​കം സ്വ​​​​ദേ​​​​ശി ബാ​​​​ബു​​​​വി(54)ൻറെ ഭാ​​​​ര്യ ആ​​​​ശ​​​​യാ​​​​ണ് പ​​​​രാ​​​​തി​​​​യെ തുടർന്നാണ് നടപടി.


ബാ​​​​ബു​​​​വി​​​​ൻറെ കൈ ​​​​ഒ​​​​ടി​​​​ഞ്ഞ​​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​​ണ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​​സ്ഥി​​​​രോ​​​​ഗ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്താ​​​​ൻ യൂ​​​​ണി​​​​റ്റ് ചീ​​​​ഫ് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും ശ​​​​സ്ത്ര​​​​ക്രി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ലി​​​​സ്റ്റ് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ പി​​​​ജി ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​ദേ​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ർ​​​​ന്നു ഒ​​​​ന്നാം വ​​​​ർ​​​​ഷ പി​​​​ജി വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ യു​​​​വ ഡോ​​​​ക്‌​​​ട​​​​ർ ശ​​​​സ്ത്ര​​​​ക്രി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ലി​​​​സ്റ്റ് ആ​​​​ശ​​​​യു​​​​ടെ കൈ​​​​വ​​​​ശം കൊ​​​​ടു​​​​ത്തു. ശ​​​​സ്ത്ര​​​​ക്രി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു ക​​​​മ്പ​​​​നി​​​​യു​​​​ടെ ഏ​​​​ജ​​​​ൻറ് എ​​​​ത്തു​​​​മെ​​​​ന്നും അ​​​​പ്പോ​​​​ൾ 12,500 രൂ​​​​പ ന​​​​ൽ​​​​കി വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച്‌ ആ​​​​ശ ഏ​​​​ജ​​​​ൻറ് കൈ​​​​വ​​​​ശം 12,000 രൂ​​​​പ കൊ​​​​ടു​​​​ക്കു​​​​ക​​​​യും ബാ​​​​ല​​​​ൻ​​​​സ് തു​​​​ക​​​​യാ​​​​യ 500 രൂ​​​​പ അ​​​​ടു​​​​ത്ത​​​ദി​​​​വ​​​​സം ത​​​​രാ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു. ഏ​​​​ജ​​​​ൻറ് 1200 രൂ​​​​പ​​​​യു​​​​ടെ ര​​​​സീ​​​​ത് ന​​​​ൽ​​​​കി​​​​യ​​​ശേ​​​​ഷം ശ​​​​സ്ത്ര​​​​ക്രി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി മ​​​​ട​​​​ങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​​​​ടു​​​​ത്തദി​​​​വ​​​​സം ശ​​​​സ്ത്ര​​​​ക്രി​​​​യ അ​​​​നു​​​​ബ​​​​ന്ധ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​വ​​​​ർ ശ​​​​സ്ത്ര​​​​ക്രി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണം വാ​​​​ങ്ങി​​​​യ ക​​​​ട​​​​യി​​​​ലെ​​​​ത്തി. അ​​​​പ്പോ​​​​ഴാ​​​​ണ് ത​​​​ലേ​​​ദി​​​​വ​​​​സം വാ​​​​ങ്ങി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് 4000 രൂ​​​​പ മാ​​​​ത്ര​​​​മേ വി​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ​​​​വെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​യ​​​​ത്. ഉ​​​​ട​​​​ൻത​​​​ന്നെ ആ​​​​ശ ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ടി​​​​നു പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​വ​​​​ർ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​ക്ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ഴാ​​​​ണ് ഈ ​​​​വാ​​​​ർ​​​​ഡി​​​​ൽ സ​​​​മാ​​​​ന​​​​മാ​​​​യ മ​​​​റ്റു ര​​​​ണ്ട് സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​റി​​​​യു​​​​ന്ന​​​​ത്. ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ഇ​​​​വ​​​​രും ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ടി​​​​നു പ​​​​രാ​​​​തി ന​​​​ൽ​​​​കി. 1900 രൂ​​​​പ വേ​​​​ണ്ടി​​​​ട​​​​ത്ത് 10,000 രൂ​​​​പ​​​​യും, 10,000 രൂ​​​​പ ശ​​​​സ്ത്ര​​​​ക്രി​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് വേ​​​​ണ്ട​​​​തി​​​​നു 25,000 രൂ​​​​പ​​​​യും ഇ​​​​തേ യൂ​​​​ണി​​​​റ്റി​​​​ലെ മ​​​​റ്റു ര​​​​ണ്ട് യു​​​​വ​​​ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​രും ഇ​​​​ട​​​നി​​​​ല​​​​ക്കാ​​​​ർ വ​​​​ഴി ന​​​​ൽ​​​​കാ​​​​ൻ രോ​​​​ഗി​​​​ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​വ​​​​ർ ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി.

മൂ​​​​ന്നു രോ​​​​ഗി​​​​ക​​​​ളു​​​​ടെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളി​​​​ൽ​​​നി​​​​ന്നും രേ​​​​ഖാ​​​മൂ​​​​ലം പ​​​​രാ​​​​തി കി​​​​ട്ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ടി. കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു ജൂ​​​നിയ​​​​ർ ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​രും കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന.