കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക്  ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്; പലിശ മുടങ്ങിയാൽ മക്കളുമായി വന്ന് ഗുണ്ടായിസവും; ജീവനക്കാരിക്ക് മെഡിക്കൽ കോളേജിന് സമീപം ഒരു കോടി വീതം വിലയുള്ള 2 വീടുകൾ;  സർക്കാർ ജീവനക്കാരിയുടെ അനധികൃത സ്വത്ത് അന്വേഷിക്കാൻ വിജിലൻസിന് പരാതി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ദിവസ വേതനക്കാരിക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാടെന്ന വാർത്ത തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

തൊണ്ണംകുഴി ഭാഗത്ത് താമസിക്കുന്ന വനിതയാണ് മെഡിക്കൽ കോളേജിലെ ജോലിയുടെ മറവിൽ കൊള്ള പലിശയ്ക്ക് ലക്ഷങ്ങൾ നല്കുന്നത്.
സഹപ്രവർത്തകർക്കും മെഡിക്കൽ കോളേജ്, പനമ്പാലം, സംക്രാന്തി ഭാഗങ്ങളിലുമാണ് ഇവർ കൊള്ളപ്പലിശക്ക് വൻതുക കടം കൊടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വർഷം മുൻപ് കഷ്ടിച്ച് കഴിഞ്ഞ് കൂടിയിരുന്ന ഇവർക്ക് ഇന്ന് ഒരു കോടിയിലധികം വിലമതിക്കുന്ന 2 വീടുകളാണ് മെഡിക്കൽ കോളേജ് പരിസരത്തുള്ളത്. ഇത് കൂടാതെ നിരവധി സ്ഥലങ്ങളിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.

ഇവരുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നും, അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടണമെന്നുമാവശ്യപ്പെട്ടാണ് വിജിലൻസിന് പരാതി നല്കിയിട്ടുള്ളത്.

അപകടം പറ്റി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ ബന്ധുക്കളോട് സ്വർണ്ണം പണയമെടുക്കുന്ന ജീവനക്കാരും മെഡിക്കൽ കോളേജിലുണ്ട്.