play-sharp-fill
ഉറങ്ങരുത്, ഉറങ്ങിയാൽ ഉണര്‍ത്താന്‍ മൂട്ടയുണ്ട്!!! കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

ഉറങ്ങരുത്, ഉറങ്ങിയാൽ ഉണര്‍ത്താന്‍ മൂട്ടയുണ്ട്!!! കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിൽ വ്യാപകമായി മൂട്ടശല്യമെന്ന് പരാതി. രോഗികളുടെ കൂട്ടിരിപ്പുകാരായി എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് ഇട്ടിരിക്കുന്ന കസേരകളിലാണ് മൂട്ടയുടെ സഹവാസം.

പകല്‍ സമയം മുഴുവന്‍ രോഗികളുടെ ആവശ്യങ്ങളുമായി വിവിധ സ്ഥലങ്ങളില്‍ ഓടിനടന്ന് ക്ഷീണിച്ച്‌ രാത്രിയാകുമ്പോള്‍ കസേരയിലിരുന്നു ക്ഷീണം തീര്‍ക്കാന്‍ ഒന്നു കണ്ണടയ്ക്കാമെന്നു വിചാരിച്ച്‌ ചാരി ഇരിക്കുമ്പോഴാണ് കസേരകളില്‍ കുടിയേറിയിട്ടുള്ള മൂട്ടയുടെ ആക്രമണം ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായ ഒരാള്‍ക്ക് മൂട്ടയുടെ കടിയേല്‍ക്കേണ്ടി വന്നു. ഒരു രാത്രി മുഴുവന്‍ മൂട്ടയുടെ ആക്രമണത്തില്‍ ഇദ്ദേഹത്തിന്‍റെ പുറം മുഴുവന്‍ തടിച്ചുപൊങ്ങി.