കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പതിമൂന്നുകാരി മരിച്ച സംഭവം; പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തോട്ടക്കാട് ഇരവിചിറ അനിൽ കോൺ കമ്പനിപ്പടി കൊട്ടാരത്തിൽ വീട്ടിൽ വിഷ്ണു സുരേഷ്(26)നെ കീഴ്‌വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു.
പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ കഴിഞ്ഞവർഷം സെപ്തംബർ ഒൻപതിനാണ് പെൺകുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് അവിടെ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടർമാരുടെ സംഘം മെഡിക്കൽ ബോർഡ് രൂപീകരിച്ച്, കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയാതായി ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണിൽ നിന്ന് 29 കോളുകൾ വന്നത് ശ്രദ്ധയിൽപ്പെട്ട അന്വേഷണസംഘം വിഷ്ണുവിലേക്ക് എത്തുകയായിരുന്നു. . 2022 ആഗസ്റ്റ് 16 ന് ചങ്ങനാശേരി താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ചെണ്ട കൊട്ടാൻ വന്നപ്പോഴാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. വീട്ടിൽ കുട്ടി തനിച്ചായിരുന്നപ്പോഴാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.