play-sharp-fill
കോട്ടയം ബേക്കർ ജംങ്ഷന് പിന്നാലെ ന​ഗരത്തിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; മൈസൂരിൽ റേഡിയോളജി വിദ്യാർത്ഥിയായ പത്തൊൻപതുകാരനിൽ നിന്നുമാണ് ​ ബംഗളൂരുവിൽ നിന്നും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുവാനായി കൊണ്ടുവന്ന ലഹരി മരുന്ന് കണ്ടെടുത്തത്

കോട്ടയം: ബേക്കർ ജംങ്ഷന് പിന്നാലെ ന​ഗരത്തിൽ വീണ്ടും എംഡിഎംഎയുമായി മൈസൂരിൽ റേഡിയോളജി വിദ്യാർത്ഥിയായ പത്തൊൻപതുകാരൻ പിടിയിൽ. കോട്ടയം വാരിശേരി ബിച്ചു ജെ.എബ്രഹാമാ(19)ണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബംഗളൂരുവിൽ നിന്നും വാങ്ങി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘമാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group