കോട്ടയം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ രക്ഷാകരം : സ്ട്രച്ചറിൽ നിന്ന് താഴെ വീണ രോഗിയെ സെക്യൂരിറ്റി ജീവനക്കാർ രക്ഷിച്ചു
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: സ്ട്രച്ചറിൽ നിന്ന് താഴെയ്ക്ക് വീണ രോഗിയെ തറയിൽ വീഴാതെ സുരക്ഷാ ജീവനക്കാർ രക്ഷപെടുത്തി. മൂവാറ്റുപുഴ ഊരമല സ്വദേശി ശശി (53) യാണ് വീണത്. ഞായറാഴ്ച രാവിലെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള മേൽപ്പാലത്തിലായിരുന്നു സംഭവം.
മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ശശി.സി.റ്റി.സ്കാനിംഗ് ചെയ്യുന്നതിനായി വാർഡിൽ നിന്നും അത്യാഹിത വിഭാഗത്തിലെ സ്കാനിംഗ് വിഭാഗത്തിലെത്തിച്ചു. സ്കാനിംഗ് ശേഷം രോഗിയുടെ കൂട്ടിരിപ്പ് കാരൻ സ്ട്രച്ചറിൽ രോഗിയെ വാർഡിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ സ്ട്രച്ചർ തകർന്ന് രോഗി താഴെയ്ക്ക് പതിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരായ മോഹൻ ദാസ്, സന്തോഷ്, സജികുമാർ എന്നിവർ ഓടിയെത്തി രോഗി താഴേയ്ക്ക് വീഴാതെ താങ്ങിപ്പിടിച്ചു.പിന്നീട് മറ്റൊരു സ്ട്രച്ചർ കൊണ്ടുവന്ന് രോഗിയെ വാർഡിൽ എത്തിക്കുകയായിരുന്നു.
കാലപ്പഴക്കം ചെന്ന സ്ട്രച്ചറാണ് വാർഡുകളിൽ ഉപയോഗിക്കുന്നതെന്നും, ഇവ മാറ്റി പകരം പുതിയ സ്ട്രച്ചറുകൾ വാർഡ് കളിൽ ഉപയോഗിക്കുവാൻ വേണ്ടി ക്രമീകരിക്കണമെന്ന് രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ സ്ട്രച്ചർ ഉപയോഗിക്കുന്നതിലുള്ള പരിചയക്കുറവാണ് രോഗി സ്ട്രച്ചറിൽ നിന്ന് താഴെയ്ക്ക് പതിക്കുവാൻ കാരണമായതെന്ന് ആശുപത്രി അധികൃതരും പ്രതികരിച്ചു