play-sharp-fill
കോട്ടയം മെഡിക്കൽ കോളജിൽ യുവതിയ്ക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികൾ: ദുരിതത്തിലായ നിർദ്ധന കുടുംബത്തിന് സഹായവുമായി നവജീവൻ ട്രസ്റ്റ്

കോട്ടയം മെഡിക്കൽ കോളജിൽ യുവതിയ്ക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികൾ: ദുരിതത്തിലായ നിർദ്ധന കുടുംബത്തിന് സഹായവുമായി നവജീവൻ ട്രസ്റ്റ്

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയ യുവതിക്കും ഭർത്താവിനും നവജീവൻ്റെ സഹായഹസ്തം. പീരുമേട് വണ്ടിപ്പെരിയാർ ഏസ്റ്റേറ്റിലെ രാജയുടെ ഭാര്യ ഗ്ലോറി (23)യാണ് രണ്ടു പെൺകുട്ടികൾക്കും ഒരാൺകുട്ടിക്കും ജന്മം നൽകിയത്.

ഫെബ്രുവരി 24 നാണ് കോട്ടയം മെഡിക്കൽ കോളജിൽ ഇവർ പ്രസവചികിത്സയ്ക്ക് എത്തുന്നത്. വിദഗ്ദ പരിശോധനയിൽ മൂന്നു കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി. സ്വാഭാവിക പ്രസവത്തിന് ബുദ്ധിമുട്ട് ഉള്ളതിനാൽ മാർച്ച് 19ന് ശസ്ത്രക്രീയയിലൂടെയാണ് മൂന്നു കുട്ടികൾക്ക് ഇവർ ജന്മം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ചികിത്സാ സംബന്ധമായ പണത്തിനും, ഭക്ഷണത്തിനും ഭർത്താവ് രാജഏറെ ബുദ്ധിമുട്ടുകയായിരുന്നു. വിവരം അറിഞ്ഞ നവജീവൻ ട്രസ്റ്റി പി.യു തോമസ് ആശുപത്രിയിലെത്തി. രാജയ്ക്കും ഭാര്യ ഗ്ലോറിക്കും ഭക്ഷണവും മരുന്നുകളുമുൾപ്പെടെ എല്ലാ സഹായവും നൽകി.

ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച ആശുപത്രി വിട്ട ഇവർ ചെയ്ത സഹായത്തിന് നന്ദി പറയാൻ നവജീവൻ ആസ്ഥാനത്തെത്തുകയും ചെയ്തു. രാജയ്ക്കും കുടുംബത്തിനും രണ്ടു മാസത്തെ ആവശ്യത്തിനുള്ള അരിയും പല വ്യഞ്ജന സാധനങ്ങളും, ഗ്ലോറിക്ക് കഴിക്കുവാൻ ആയൂർവേദ മരുന്നുകളും വാങ്ങി നൽകിയാണ് നവജീവൻ ട്രസ്റ്റി പി യു തോമസ് ഇവരെ യാത്രയാക്കിയത്.