play-sharp-fill
കോട്ടയം എം.സി. റോഡില്‍ മണിപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം ; മുടിയേറ്റ് കലാകാരനായ യുവാവാണ് മരിച്ചത് ; ഡ്രൈവര്‍ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്ന് സംശയം

സ്വന്തം ലേഖകൻ

കോട്ടയം: എം.സി. റോഡില്‍ മണിപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ജീപ്പിടിച്ച് പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുടിയേറ്റ് കലാകാരന്‍ പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണ(32)നാണ് മരിച്ചത്.

പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. കൊല്ലം അഞ്ചലില്‍ മുടിയേറ്റ് പരിപാടി കഴിഞ്ഞ് വരികയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.