കോട്ടയം  എം.സി റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു;  ആരുടെ ഭാഗത്താണ് തെറ്റെന്നതിനെച്ചൊല്ലി റോഡിന് നടുവിൽ കിടന്ന് ഡ്രൈവർമാരുടെ തർക്കം; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

കോട്ടയം എം.സി റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആരുടെ ഭാഗത്താണ് തെറ്റെന്നതിനെച്ചൊല്ലി റോഡിന് നടുവിൽ കിടന്ന് ഡ്രൈവർമാരുടെ തർക്കം; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. എം സി റോഡിൽ ഫെഡറൽ ബാങ്കിന് സമീപമാണ് അപകടമുണ്ടായത്.

പുളിമൂട് ജംഗ്ഷൻ ഭാഗത്തുനിന്ന് എത്തിയ കാറും, തിരുനക്കര മൈതാനത്തിന്റെ ഭാഗത്തുനിന്ന് എത്തിയ കാറും തമ്മിൽ ഫെഡറൽ ബാങ്കിനു മുന്നിൽ കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.

അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.

അപകടം നടന്ന ശേഷം രണ്ടു വാഹനങ്ങളുടേയും ഡ്രൈവർമാർ തമ്മിൽ തർക്കിച്ചു നിന്നതോടെ റോഡരികിലേയ്ക്കു മാറ്റിയിടാതെ വാഹനങ്ങൾ റോഡിന് നടുവിൽ തന്നെ കിടന്നു. ഇതോടെ എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും വൻ ഗതാഗത തടസമാണ് നഗരത്തിലുണ്ടായത്.