play-sharp-fill
കോട്ടയം മറിയപ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കോട്ടയം മറിയപ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

സ്വന്തം ലേഖിക

സ്വന്തം ലേഖിക
കോട്ടയം:മറിയപ്പള്ളിയിൽ എംസി റോഡില്‍ ഓട്ടോ റിക്ഷയും കാറുകളും തമ്മില്‍ കൂട്ടിയിടിച്ച് അപകടം . അപകടത്തില്‍ തിരുവനന്തപുരം നെട്ടയംപുളി വിളാകത്ത് വീട്ടില്‍ അനൂപ് കുമാര്‍, ഒപ്പമുണ്ടായിരുന്ന മകള്‍ ശിവപ്രിയ(8) എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു

എറണാകുളം ഭാഗത്ത് നിന്ന് വന്ന കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു കാറിലിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ ഇരു കാറുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.പരിക്കേറ്റവരെ കോട്ടയം ഭാരത് ആശുപത്രിയിലും നാല് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.