play-sharp-fill
കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ റോഡിരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരു​ദ്ധർ തീയിട്ടു; അ​ഗ്നിരക്ഷാ സേനയുടെ സമയോജിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ റോഡിരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരു​ദ്ധർ തീയിട്ടു; അ​ഗ്നിരക്ഷാ സേനയുടെ സമയോജിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ റോഡിരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരു​ദ്ധർ തീയിട്ടു. റോഡരികിലെ തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.

കോട്ടയം ഫയർഫോഴ്സിലെ ഫയർ ഓഫിസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.


വൈകിട്ട് ഏഴരയോടെയാണ് റോഡിനു സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ പ്രദേശത്തെ മരത്തിലേയ്ക്ക് പടർന്നത് നാട്ടുകാരെ ആശങ്കയിലാക്കി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന ന​ഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ സംഭവസ്ഥലത്തെത്തുകയും അ​ഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു.

ഈ പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. കുടിവെള്ള പദ്ധതിക്കായി ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകളും മറ്റും ഇവിടെ കൂട്ടിയിട്ടുണ്ട്. ഇതിനോട് ചേർന്ന് കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നുണ്ട്. ഇതിനെതിരെ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലായെന്ന് നാട്ടുകാർ പറയുന്നു.

രാത്രികാലങ്ങളിൽ പൊലീസ് സംഘം ഇവിടെ പെട്രോളിംങ് ശക്തമായി നടത്തണമെന്നും മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടെത്താൻ സിസിടിവി സ്ഥാപിക്കുകയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇതിന് നഗരസഭ അധികൃതരും പൊലീസും തയ്യാറാകണമെന്നും അഡ്വ.ഷീജ അനിൽ ആവശ്യപ്പെട്ടു.