play-sharp-fill
കോട്ടയം മണിമലയിൽ മുൻ വൈരാഗ്യത്തെ തുടർന്ന്  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;അച്ഛനും മക്കളും മണിമല പോലീസിന്റെ പിടിയിൽ.

കോട്ടയം മണിമലയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;അച്ഛനും മക്കളും മണിമല പോലീസിന്റെ പിടിയിൽ.

സ്വന്തം ലേഖിക.

മണിമല : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് വല്ലൂർ വീട്ടിൽ വൈഷ്ണവ് വി.എസ് (22), ഇയാളുടെ സഹോദരനായ ജിഷ്ണു വി.എസ് (27), ഇരുവരുടെയും പിതാവായ സുരേഷ് വി.ടി (52) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

 

24 ആം തീയതി വെളുപ്പിനെ 12.30 മണിയോടുകൂടി ഇവർ മുക്കട വാട്ടർ ടാങ്കിന് സമീപം വെച്ച് സമീപവാസിയായ യുവാവിനെ ചീത്ത വിളിക്കുകയും, കരിങ്കല്ല് കൊണ്ടും, വടികൊണ്ടും ആക്രമിക്കുകയും, കൂടാതെ വാക്കത്തി ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യുവാവിനോട് ഇവര്‍ക്ക് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവിന്റെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ്, എസ്.ഐ മാരായ അനിൽകുമാർ, സന്തോഷ് കുമാർ, വിജയകുമാർ, സി.പി.ഓ മാരായ രാജീവ്‌, സുനീഷ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.