കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെണ്‍കുട്ടികളെ കാണാതായി; കാണാതായവരില്‍ 13 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍

കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെണ്‍കുട്ടികളെ കാണാതായി; കാണാതായവരില്‍ 13 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍

സ്വന്തം ലേഖകൻ
കോട്ടയം: മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതകളായ നാലു പെണ്‍കുട്ടികളെ കാണാതായി.

13 വയസുള്ള രണ്ടു പെണ്‍കുട്ടികളെയും, 14 വയസുള്ള ഒരു പെണ്‍കുട്ടിയെയും, ഒരു പതിനേഴുകാരിയെയുമാണ് കാണാതായത്.

പോക്‌സോ കേസുകളില്‍ അതിജീവിതകളായ പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്നതിനായി ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തിലാണ് കോട്ടയം മാങ്ങാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നാലു പെണ്‍കുട്ടികളെ കാണാതായത്.

മുണ്ടക്കയം, ഏറ്റുമാനൂര്‍, മണര്‍കാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളില്‍ വിവിധ പോക്‌സോ കേസുകളില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളാണ് ഇവര്‍. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു 13 വയസു മാത്രമാണ് പ്രായം.

ഇവരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. കുട്ടികളെ കാണാതായത് സംബന്ധിച്ചു ഈസ്റ്റ് പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

പെണ്‍കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പെണ്‍കുട്ടികളുടെ ചിത്രവും വീഡിയോയും അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി പരിശോധന ശക്തമാക്കിയിട്ടുണ്ട്.