യാത്രക്കാര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്ക് പുതിയ ട്രെയിന്‍; കോട്ടയം – മംഗലാപുരം റൂട്ടില്‍ ഓടുന്ന ട്രെയ്‌നിന് ആകെ ഏഴ് സര്‍വീസ് ; നിര്‍ത്തുന്നത് വെറും ആറ് സ്റ്റോപ്പുകളില്‍ മാത്രം

യാത്രക്കാര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്ക് പുതിയ ട്രെയിന്‍; കോട്ടയം – മംഗലാപുരം റൂട്ടില്‍ ഓടുന്ന ട്രെയ്‌നിന് ആകെ ഏഴ് സര്‍വീസ് ; നിര്‍ത്തുന്നത് വെറും ആറ് സ്റ്റോപ്പുകളില്‍ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: മംഗലാപുരത്ത് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ ഒരു ട്രെയിന്‍ കൂടി ഈ റൂട്ടില്‍ ഓടിത്തുടങ്ങി. വാരാന്ത്യത്തില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. കോട്ടയം – മംഗലാപുരം റൂട്ടില്‍ ഓടുന്ന ട്രെയ്‌നിന് ആകെ ഏഴ് സര്‍വീസുകളാണുണ്ടാകുക.

രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 7.30ന് കോട്ടയത്ത് എത്തി. ഇതേ ട്രെയിന്‍ രാത്രി 9.45ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 6.55ന് മംഗലാപുരത്തേക്ക് തിരികെയെത്തുന്ന തരത്തിലാണ് സര്‍വീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗലാപുരം – കോട്ടയം (ട്രെയിന്‍ നമ്പര്‍ 06075), കോട്ടയം – മംഗലാപുരം (ട്രെയിന്‍ നമ്പര്‍ 06076)ഇനി ഏപ്രില്‍ 27, മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് സര്‍വീസ്. ആകെ ഏഴ് സര്‍വീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.

നിലവില്‍ കേരളത്തില്‍ നിന്ന് രാത്രികാല സര്‍വീസിന് മംഗലാപുരത്തേക്ക് മൂന്ന് ട്രെയിനുകളാണ് പ്രധാനമായും ഉള്ളത്. മാവേലി എക്‌സ്പ്രസ്, മാംഗ്ലൂര്‍ എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ് എന്നിവയ്ക്ക് മലബാര്‍ ഭാഗത്തേക്ക് ടിക്കറ്റ് കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്. വാരാന്ത്യത്തില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. കോട്ടയത്ത് നിന്ന് വാരാന്ത്യത്തില്‍ പുതിയ സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.