play-sharp-fill
സൂപ്പര്‍വൈസറും, ക്യാഷറും സ്റ്റോര്‍ കീപ്പര്‍ വരെ; കോട്ടയം ലുലു മാളില്‍ വന്‍ തൊഴിൽ അവസരം; അഭിമുഖം കോട്ടയം ആനീസ് ഇന്‍റർനാഷന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷൻ സെൻ്ററില്‍; വിശദവിവരങ്ങൾ അറിയാം…..

സൂപ്പര്‍വൈസറും, ക്യാഷറും സ്റ്റോര്‍ കീപ്പര്‍ വരെ; കോട്ടയം ലുലു മാളില്‍ വന്‍ തൊഴിൽ അവസരം; അഭിമുഖം കോട്ടയം ആനീസ് ഇന്‍റർനാഷന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷൻ സെൻ്ററില്‍; വിശദവിവരങ്ങൾ അറിയാം…..

കോട്ടയം: കോട്ടയം ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിലെ വിവിധ തസ്തികളിലേക്ക് ജീവനക്കാരെ തേടുന്നു.

നേരത്തെ കോഴിക്കോട് ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്കുള്ള റിക്രൂട്ട്മെന്റും ലുലു നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയത്തും റിക്രൂട്ട്മെന്റ് നടത്തുന്നത്.

ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ നേരിട്ട് പങ്കെടുത്ത് ജോലി കരസ്ഥാമാക്കാനുള്ള സുവർണ്ണാവസരമാണ് ലുലു മുന്നോട്ട് വെക്കുന്നത്. ഹെല്‍പ്പര്‍, ബുച്ചര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ടൈലര്‍, കാഷ്യര്‍, കുക്ക്, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, സെക്യൂരിറ്റി, സൂപ്പര്‍വൈസര്‍ തുടങ്ങിയ വിവിധ കാറ്റഗറികളിലേക്കാണ് നിയമനം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിവുകള്‍

ഹെല്‍പ്പര്‍/ പേക്കര്‍, ടൈലര്‍ (ജന്‍സ്/ ലേഡീസ്), ബുച്ചര്‍/ ഫിഷ് മോങ്കര്‍, ബിഎല്‍എസ്ച്ച ഇന്‍ ചാര്‍ജ്/ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, Commis/ Chef De Partie/ ഡിസിഡിപ, റൈഡ് ഓപ്പറേറ്റര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍/ എച്ച്‌ വി എ സി ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍, കാഷ്യര്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, സൂപ്പര്‍വൈസര്‍, വിഷ്വല്‍ മര്‍ച്ചന്റൈസര്‍, സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്/ സിസിടിവി ഓപ്പറേറ്റര്‍ എന്നിങ്ങനെയാണ് ഒഴിവുള്ള പോസ്റ്റുകള്‍.

ഒരോ പോസ്റ്റിലേക്കും വേണ്ട യോഗ്യതകള്‍

സൂപ്പര്‍വൈസര്‍: സൂപ്പര്‍വൈസര്‍, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഫുഡ് ആന്‍ഡ് നോണ്‍ ഫുഡ്, ബേക്കറി, റോസ്ട്രി, ഹൗസ് കീപ്പിംഗ്,ഹൗസ് ഹോള്‍ഡ്, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കല്‍ മൊബൈല്‍സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഗാര്‍ണമെന്റ്‌സ് മെന്‍സ്, ലേഡീസ്, ആന്‍ഡ് കിഡ്‌സ് എന്നീ മേഖലകളിലേക്ക് സൂപ്പർവൈസർമാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ 2 മുതല്‍ 4 വര്‍ഷം വരെയുള്ള പരിചയം.

ഹെല്‍പ്പര്‍/ പേക്കര്‍: എസ്‌എസ്‌എല്‍സി, പരിചയം ആവശ്യമില്ല. പ്രായപരിധി 30 വയസ്സ് മുതല്‍ 40 വയസ്സ് വരെ.

ടൈലര്‍ (ജന്‍സ്/ ലേഡീസ്): പരമാവധി 40 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. ടൈലറിങ്ങില്‍ പരിചയം.

ബുച്ചര്‍/ ഫിഷ് മോങ്കര്‍:ഫിഷ് അല്ലെങ്കില്‍ ഇറച്ചി കട്ടിങ്ങില്‍ പരിചയം.

ബിഎല്‍എസ്‌എച്ച്‌ ഇന്‍ ചാര്‍ജ്/ മേക്കപ്പ് ആര്‍ട്ടിസ്റ്റ്: ഏതെങ്കിലും ഡിഗ്രി. കോസ്‌മെറ്റിക്‌സ് ആന്‍ഡ് സുഗന്ധ ഉല്‍പ്പന്നങ്ങളില്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള പരിചയം.

റൈഡ് ഓപ്പറേറ്റര്‍: ഹയർ സെക്കന്‍ഡറി/ ഡിപ്ലോമ, ഫ്രഷേഴ്‌സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ.

മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍/ എവിഎസി ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്/ ഡിപ്ലോമ, 4 വര്‍ഷത്തെ പരിചയം. എംഇപി അറിവ് & ഇലക്‌ട്രിക്കല്‍ ലൈസന്‍സ്.

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്/ സിസിടിവി ഓപ്പറേറ്റര്‍: ബന്ധപ്പെട്ട മേഖലയില്‍ 1 മുതല്‍ 7 വര്‍ഷം വരെയുള്ള പരിചയം.

Commis/ Chef De Partie/ DCDP: (സൗത്ത്/ നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ ചൈനീസ്, അറബിക് കണ്‍ഫെക്ഷണര്‍, ബ്രോസ്റ്റ് മേക്കര്‍, ബേക്കര്‍, ഷവര്‍മ മേക്കര്‍, സാന്‍വിച്ച്‌ മേക്കര്‍, പിസ്സ മേക്കര്‍, ജ്യൂസ് മേക്കര്‍, ബിരിയാണി സ്‌പെഷ്യലിസ്റ്റ്, ലോക്കല്‍ ട്രഡീഷണല്‍ സ്‌നാക്‌സ് മേക്കര്‍, പേസ്ട്രീ) ബിഎച്ച്‌എം അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ പരിചയം.

കാഷ്യര്‍: ബി.കോം ഫ്രഷേഴ്‌സിനും അപേക്ഷിക്കാം പ്രായപരിധി 20 വയസ്സ് മുതല്‍ 30 വയസ്സ് വരെ.

സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍: പ്രായപരിധി 20 വയസ്സ് മുതല്‍ 25 വയസ്സ് വരെ. എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി.

വിഷ്വല്‍ മര്‍ച്ചന്റൈസര്‍: ഏതെങ്കിലും ഡിഗ്രി, ബന്ധപ്പെട്ട മേഖലയില്‍ 2 മുതല്‍ 4 വര്‍ഷം വരെ പരിചയം.

സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍:

ബികോം, ബന്ധപ്പെട്ട മേഖലയില്‍ ഒന്ന് മുതല്‍ 2 വര്‍ഷം വരെ പരിചയം.

അഭിമുഖം

ജൂണ്‍ 20, 21 തിയതികളിലായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് അഭിമുഖം നടക്കുക. ആനീസ് ഇന്‍റർനാഷന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷൻ സെൻ്ററില്‍ വെച്ചാണ് അഭിമുഖം നടക്കുന്നത്. ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാർഡും (ആധാര്‍ , പാസ്‌പോര്‍ട്ട്, വോട്ടർ ഐഡി , ലൈസന്‍സ് മുതലായ), വിദ്യാഭ്യാസം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കയ്യില്‍ കരുതണം.