കോട്ടയം മാറണ്ടേ? മാറണം…മാറ്റണം നമുക്ക്; നഗരസഭാ കൗൺസിലർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ജനകീയ സർവ്വേയുമായി തേർഡ് ഐ ന്യൂസ്; ഫ്ലാഗ് ഓഫ് നാളെ രാവിലെ 10:30 ന് ഗാന്ധി സ്ക്വയറിൽ
കോട്ടയം : നഗരസഭാ കൗൺസിലർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ജനകീയ സർവ്വേയുമായി തേർഡ് ഐ ന്യൂസ് എത്തുന്നു.
കൗൺസിലർമാരുടെ വാർഡിലെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ജനകീയ സർവ്വേ .
സർവ്വേ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നാളെ രാവിലെ 10:30 ന് ഗാന്ധി സ്ക്വയറിൽ നഗരസഭാ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ നിർവഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്ഷര നഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കോട്ടയം നഗരസഭാ കൗൺസിലർമാരേക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്??.
ഞങ്ങൾക്കറിയാം പലതും പറയാനുണ്ടെന്ന് .
അക്കാര്യങ്ങൾ കൗൺസിലർമാരെ അറിയിക്കുവാനും നാടിന്റെ വികസനത്തിന് നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും തേർഡ് ഐ ന്യൂസ് തുടക്കം കുറിക്കുകയാണ്.
നഗരസഭയിലെ 52 കൗൺസിലർമാരുടെയും പ്രവർത്തന മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന തേർഡ് ഐ ന്യൂസിന്റെ ജനകീയ സർവ്വേ വാഹനം കടന്നുവരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം പാഴാക്കാതിരിക്കുക.
കോട്ടയം മാറണ്ടേ? മാറണം…
മാറ്റണം നമുക്ക്!!