play-sharp-fill
വീടിനുള്ളിൽ തീപ്പൊരി; ഭിത്തിയിലെ ഫാന്‍ ഇളകി താഴെ വീണു; ബള്‍ബ് പൊട്ടിത്തെറിച്ചു; വേനല്‍മഴയെത്തുടര്‍ന്നുള്ള മിന്നലില്‍ കോട്ടയത്ത് പലയിടത്തും വൻ നാശനഷ്ടം

വീടിനുള്ളിൽ തീപ്പൊരി; ഭിത്തിയിലെ ഫാന്‍ ഇളകി താഴെ വീണു; ബള്‍ബ് പൊട്ടിത്തെറിച്ചു; വേനല്‍മഴയെത്തുടര്‍ന്നുള്ള മിന്നലില്‍ കോട്ടയത്ത് പലയിടത്തും വൻ നാശനഷ്ടം

സ്വന്തം ലേഖിക

കോട്ടയം: വേനല്‍മഴയെത്തുടര്‍ന്നുള്ള മിന്നലില്‍ കോട്ടയത്ത് പലയിടത്തും നാശനഷ്ടം.


ഇന്നലെ വൈകിട്ട് ഉണ്ടായ മഴയിലും കാറ്റിലുമാണ് നാശം.
മിന്നലില്‍ ഫീഡറുകള്‍ തകരാറിലായതോടെ നഗരത്തില്‍ പലയിടത്തും വൈദ്യുതി മുടങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ ഭിത്തിയിലെ ഫാന്‍ ഇളകി താഴെ വീണു. ബള്‍ബ് പൊട്ടിത്തെറിച്ചു. പരസ്യബോര്‍ഡ് റോഡിലേക്ക് ചരിഞ്ഞു. സെന്‍ട്രല്‍ സെക്ഷന്റെ പരിധിയില്‍ പലയിടങ്ങളിലും വൈദ്യുതക്കമ്പിയില്‍ മരക്കമ്പ് വീണു.

മിന്നലില്‍, ഒരു ലൈനില്‍ നിന്നു മറ്റൊരു ലൈനിലേക്ക് കണക്‌ട് ചെയ്യുന്ന ജെംബര്‍ കണക്ഷന്‍ കത്തിയതോടെയാണ് ഫീഡറുകള്‍ തകരാറിലായത്. കെഎസ്‌ഇബി ജീവനക്കാര്‍ സമരത്തിലായിരുന്നെങ്കിലും മിക്കയിടത്തും മണിക്കൂറുകള്‍ക്കുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു.

കളത്തിപ്പടി പന്നയ്ക്കല്‍ സാബു വര്‍ഗീസിന്റെ വീടിന്റെ രണ്ടാംനിലയില്‍ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഫാന്‍ മിന്നലേറ്റ് ഇളകിവീണു. വീടിന് മുന്നിലെ ചരലും മണ്ണും തെറിച്ചു മുറിക്കുള്ളിലെത്തുകയായിരുന്നു ആദ്യം.

തുടര്‍ന്നാണ് ബള്‍ബ് പൊട്ടിത്തെറിക്കുകയും ഫാന്‍ ഇളകി വീഴുകയും ചെയ്തത്. മിന്നലില്‍ വീട്ടുമുറ്റത്ത് ചെറിയ കുഴി രൂപപ്പെട്ടു. വീടിനുള്ളില്‍ തീപ്പൊരി ഉണ്ടാവുകയും ചെയ്തു.