
തിരുവനന്തപുരം: കുംഭമേളയുമായി ബന്ധപ്പെട്ട് വൈറലായ പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതികളാക്കണമെന്നാവശ്യപ്പെട്ട സ്വകാര്യ ഹർജിയിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹമാണെന്ന പരാതിയിൽ മധ്യപ്രദേശ് പൊലീസിനോട് വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. എന്നാൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കുടുംബത്തിന് പുറമേയുണ്ടായ സമ്മർദ്ദത്തെ തുടർന്ന് സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വ്യാജ രേഖകൾ സൃഷ്ടിച്ചുവെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
വിവാഹത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ. എ. റഹീം എംപി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ഹർജി സമർപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







