പലിശരഹിത വായ്പ എടുത്തുനൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ടെക്നോപാർക്കിൽ നിന്നും 4 കോടി 10 ലക്ഷം രൂപാ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ; പിടിയിലായത് കോട്ടയം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടെക്നോപാർക്കിൽ നിന്നും 4 കോടി 10 ലക്ഷം രൂപാ പലിശരഹിത വായ്പ എടുത്തു നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ കോട്ടയം സ്വദേശിയായ യുവതി അറസ്റ്റിൽ.
കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കൽ പ്രമീളയെ(32) ആണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുന്നപ്ര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സാലറി സർട്ടിഫിക്കറ്റ് വെച്ച് വായ്പ എടുത്ത് തരാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി 5,57,600 രൂപ തട്ടിയെടുക്കുകയും വ്യാജ ചെക്ക് ലീഫ് വാട്സ് ആപ് ഗ്രൂപ്പിലൂടെ ഇട്ടുനൽകുകയും ചെയ്തെന്നാണ് പരാതി.
എസ് എച്ച് ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Third Eye News Live
0