play-sharp-fill
കോട്ടയം കുഴിമറ്റത്ത്  ടോറസ് ലോറി  ബൈക്കിലിടിച്ച് അപകടം; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ ലോറി കയറിയിറങ്ങി

കോട്ടയം കുഴിമറ്റത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് അപകടം; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ ലോറി കയറിയിറങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളൂത്തുരുത്തി പള്ളിക്കു സമീപം ടോറസ് ലോറി ബൈക്കിലിടിച്ച് അപകടം. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മ റോഡിലേക്ക് തെറിച്ചുവീണു. സ്ത്രീയുടെ തലയിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം .

കുഴിമറ്റം കാവാട്ട് ഹൗസിൽ അശ്വതി (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു രാജുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുത്തുംപാറ റൂട്ടിൽ വെള്ളുത്തുരുത്തി പള്ളിയ്ക്കു സമീപമായിരുന്നു അപകടം. ഞാലിയാകുഴിയിൽ നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു വരികയായിരുന്നു ടോറസ് ലോറി. എതിർ ദിശയിൽ വരികയായിരുന്നു ബൈക്ക് . വിഷ്ണു രാജുവാണ് ബൈക്ക് ഓടിച്ചിരുന്നത്. അശ്വതിയുടെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.