video
play-sharp-fill
കോട്ടയം കുറവിലങ്ങാട് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു അപകടം;  ബൈക്ക് യാത്രികനായ എഴുപത്തിമൂന്നുകാരന് ദാരുണാന്ത്യം

കോട്ടയം കുറവിലങ്ങാട് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രികനായ എഴുപത്തിമൂന്നുകാരന് ദാരുണാന്ത്യം

കുറവിലങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കുറവിലങ്ങാട് തോട്ടുവാ ജയ്ഗിരി വഴുതനപ്പള്ളിയിൽ വി.കെ തോമസ് (73) ആണ് മരിച്ചത്. എം.സി റോഡിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ വൈകിട്ട് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ജയ്ഗിരി ക്രിസ്തു രാജ് ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തും.

ഭാര്യ തങ്കമ്മ തോമസ് ചേനപ്പാടി കാക്കപ്പാറ കുടുംബാംഗമാണ്. മക്കൾ; നിഷ(കൊച്ചി), നിബു(ടോക്കിയോ), മരുമക്കൾ; ക്യാപ്റ്റൻ പ്രസാദ് (കൊച്ചി), സ്മിത (ടോക്കിയോ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group