Spread the love

കൊച്ചി: എറണാകുളം മലയിടംതുരുത്തിൽ താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഈ മാസം 9നകം നടപ്പാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി വീണ്ടും നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടിയിരുന്നെങ്കിലും, ഒഴിപ്പിക്കൽ നടപടികൾ വൈകിക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.

video
play-sharp-fill

മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം സ്ഥാപിക്കാനായിട്ടില്ലെന്നും അതിനായി നിയമനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2022-ൽ കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശമെന്ന് കോടതി വിധി വന്നിരുന്നു. തുടർന്ന് അഭിഭാഷക കമ്മീഷനെ നിയമിച്ച് നടപടികൾ പുരോഗമിച്ചെങ്കിലും, വർഷങ്ങളായി ഇവിടെ താമസിക്കുന്ന എട്ട് കുടുംബങ്ങളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്. ഭൂമിയുടെ രേഖകൾ പരിശോധിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ കുടിയൊഴിപ്പിക്കൽ നടപടി ശരിവെച്ച സാഹചര്യത്തിലാണ് ഇപ്പോൾ ഉത്തരവ് നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group