Spread the love

മുംബയ്: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു.

video
play-sharp-fill

ജൂലായ് അഞ്ചിന് സ്വവസതിയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് താരം പങ്കാളിയായ ഗൗരി സ്‌പ്രാറ്റിനെ ജീവിതസഖിയാക്കുന്നത്. 61കാരനായ ആമിറും 47കാരിയായ ഗൗരിയും ഏറെ നാളായി പ്രണയത്തിലാണ്.

വസതിയില്‍ നടക്കുന്ന രജിസ്റ്റർ മാര്യേജില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. വിവാഹത്തില്‍ ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാൻ ഖാനും പങ്കെടുക്കുമെന്നും വിവരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. ജുനൈദ്, ഇറ എന്നിവരാണ് മക്കള്‍. സംവിധായകയായ കിരണ്‍ റാവുവാണ് രണ്ടാം ഭാര്യ. ആസാദ് മകനാണ്. 2021ലാണ് കിരണും ആമിറും വേർപിരിഞ്ഞത്. ഗൗരി സ്പ്രാറ്റിന് മുൻ വിവാഹത്തില്‍ ക്വിൻ എന്ന ഏഴു വയസുള്ള മകനുണ്ട്.

അവരുടെ മുത്തച്ഛൻ ഫിലിപ്പ് സ്പ്രാറ്റ് ബ്രിട്ടീഷ് വംശജനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. 1920കളിലാണ് ഇന്ത്യയിലെത്തിയത്.

60ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് തന്റെ പുതിയ പ്രണയവിവരം ആമിർ ഖാൻ പങ്കുവച്ചത്. വാർത്താ സമ്മേളനത്തിനിടെ നടൻ തന്റെ കാമുകി ഗൗരിയെ മാദ്ധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു.

25 വർഷത്തിലേറെയായി ഗൗരിയെ അറിയാമെന്നും ഒരു വർഷമായി പ്രണയത്തിലാണെന്നുമാണ് അന്ന് നടൻ വെളിപ്പെടുത്തിയത്. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.