കോട്ടയം കുമാരനെല്ലൂരിൽ സിപിഎം തകർത്ത കോൺഗ്രസിന്റെ സ്മൃതിമണ്ഡപം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുദ്രാവാക്യവുമായി ഡിവൈ എഫ് ഐ പ്രവർത്തകർ; കുമാരനെല്ലൂരിൽ സംഘർഷാവസ്ഥ
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനമൊട്ടുക്കും നടക്കുന്ന സിപിഎം കോൺഗ്രസ് പ്രതിഷേധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം കുമാരനെല്ലൂരിലും സംഘർഷാവസ്ഥ. സിപിഎം പ്കടനത്തിൽ നശിപ്പിട്ട കോൺഗ്രസിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ച വി ഡി സതീശനെതിരെ മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയും മുദ്രാവാക്യവുമായി എത്തിയ യൂത്ത് കോൺഗ്രസിനെതിരെ തിങ്കളാഴ്ച കുമാരനെല്ലൂരിൽ സിപിഎം പ്രകടനം നടന്നിരുന്നു. അതിന്റെ ഭാഗമായി മേൽപാലത്തിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ സ്മൃതി മണ്ഡപം പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഇത് സന്ദർശിച്ച പ്രതിപക്ഷ നേതാവിനെതിരെയാണ് ഡി വൈഎഫ് ഐ പ്രവർത്തകർ മുദ്രാവാക്യവുമായി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷ നേതാവ് കോൺഗ്രസ് സ്മാരകം സന്ദർശിക്കവെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് സ്മാരകത്തിന് ചുറ്റുംകൂടി. പ്രതിപക്ഷ നേതാവിനെതിരെ സംഘം ചേർന്ന് മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ . പൊലീസ് സംഘം സ്ഥലത്തെത്തി.
മുദ്രാവാക്യം വിളിക്കുന്നവരെ പിടിച്ച് മാറ്റാൻ പോലും പോലീസിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസിൻ്റെ സമരം തുടരുമെന്നും,
ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.