കോട്ടയം കുടയംപടിയിൽ  വോക്‌സ് വാഗൺ അപകടത്തിൽപ്പെട്ടു;  നിയന്ത്രണം നഷ്ടമായ കാർ രണ്ടു വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച്  നിന്നു; അപകടത്തിനുശേഷം സമീപപ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു

കോട്ടയം കുടയംപടിയിൽ വോക്‌സ് വാഗൺ അപകടത്തിൽപ്പെട്ടു; നിയന്ത്രണം നഷ്ടമായ കാർ രണ്ടു വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് നിന്നു; അപകടത്തിനുശേഷം സമീപപ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: കുടയംപടി കവലയിൽ വോക്‌സ് വാഗൺ അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടമായ കാർ രണ്ടു വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് നിന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്നു കുടയംപടിയിലും പരിസരപ്രദേശത്തും വൈദ്യുതി മുടങ്ങി.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു പോകുകയായിരുന്ന വോക്‌സ് വാഗൺ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന എർട്ടിഗ കാറിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചു. തുടർന്ന് മുന്നോട്ട് നീങ്ങിയ കാർ റോഡരികിലെ പോസ്റ്റിലും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് എത്തി പോസ്റ്റ് നീക്കിയ ശേഷം അറ്റകുറ്റപണികൾ ആരംഭിച്ചു. അപകടത്തെ തുടർന്ന് കുടയംപടി -മെഡിക്കൽ കോളേജ് റൂട്ടിൽ അരമണിക്കൂറിലേറെ ഗതാഗത തടസവും ഉണ്ടായി.