വാടകയ്ക്ക് മേൽ നികുതി തീരുമാനം പിൻവലിക്കണം : കെ ടി ജി എ കോട്ടയം ജില്ലാ കൗൺസിൽ യോഗം
കോട്ടയം : പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ചെറുകിട വ്യാപാര മേഖലയെ വാടകയുടെ മേൽ 18% നികുതി ബാധ്യത കൂടി അടിച്ചേൽപ്പിച്ചു ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത വിധം ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാര മേഖലക്ക് കൈത്താങ്ങ് ആവേണ്ട സർക്കാരുകൾ ഓൺലൈൻ വ്യാപാരികളെയും, കോർപ്പറ്റുകളെയും സഹായിക്കുന്ന സമീപനം തിരുത്തുവാൻ തയ്യാറാകണമെന്ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് തോമസ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നവാബ് ജാൻ ഭരണധികാരിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ജില്ലാ ഭാരവാഹികളായി ജോർജ് കൂടല്ലി (പ്രസിഡന്റ്) സാജു തോമസ്.( ജനറൽ സെക്രട്ടറി)എം.ബി അമീൻഷാ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.